തിയേറ്ററുകൾ തുറക്കുന്ന ദിനം എന്റെ മകന്റെ ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്- സന്തോഷം പങ്കുവെച്ച് മോഹൻലാൽ

മലയാള സിനിമാലോകത്തിന് വാളരെയേറെ പ്രതീക്ഷ പകരുന്ന ഒരു വാർത്തയാണ് ഒക്ടോബർ 25ന് തിയേറ്ററുകൾ തുറക്കുന്നുവെന്നത്. ഒട്ടേറെ ചിത്രങ്ങളാണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. തിയേറ്റർ തുറക്കുന്ന ദിനം തന്നെ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകുയാണ് മോഹൻലാൽ. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.
‘എന്റെ മകന്റെ സിനിമയായ ഹൃദയം എന്ന ചിത്രത്തിലെ ആദ്യവിഡിയോ ഗാനം ഒക്ടോബർ 25 വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്!’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിക്കുന്നത്.
പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. 15 ഗാനങ്ങളുണ്ടെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.
Read More: ‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ…;’ അവസാനം മേഘ്നക്കുട്ടി അതങ്ങ് സമ്മതിച്ചു, ക്യൂട്ട് വിഡിയോ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.
Story highlights-mohanlal annonuced hridayam update