‘ഓരോ വ്യക്തിയും എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായി തീർന്നു’- ട്വൽത്ത് മാൻ ഷൂട്ടിംഗ് പൂർത്തിയായതായി അനുശ്രീ

‘ദൃശ്യം 2’ ന്റെ ഗംഭീര വിജയമാത്തിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ട്വൽത്ത് മാൻ. മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങൾ വേഷമിക്കുന്നുണ്ട്. ഇടുക്കി നാടുകാണിയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഇപ്പോഴിതാ, ചിത്രീകരണം പൂർത്തിയായ വാർത്ത പങ്കുവയ്ക്കുകയാണ് അഭിനേതാക്കൾ.
അനുശ്രീ മനോഹരമായൊരു കുറിപ്പിലൂടെയാണ് ടീമിനോട് വിട പറഞ്ഞത്. ‘നിങ്ങളെ ഓരോരുത്തരെയും മിസ് ചെയ്യും .. ഒരു കുടുംബമായി ഞങ്ങൾ ചിലവഴിച്ച ഓരോ നിമിഷവും മിസ് ചെയ്യും …. ഓരോ വ്യക്തിയും എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിത്തീർന്നു, കൂടാതെ ട്വൽത്ത് മാൻ എന്റെ ജീവിതത്തിലെ ഒരു സുവർണ്ണ മാസമായി അടയാളപ്പെടുത്തും. അവിസ്മരണീയമായ ഒരു സമയമാക്കിയതിന് നന്ദി… എല്ലാവരോടും സ്നേഹം..’- അനുശ്രീയുടെ വാക്കുകൾ.
Read More: ഗോൾഡിൽ അമ്മയും മകനുമായി പൃഥ്വിരാജ് സുകുമാരനും മല്ലികയും- ശ്രദ്ധനേടി ചിത്രം
മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
Story highlights- twelfth man shooting completed