കേന്ദ്ര കഥാപാത്രങ്ങളായി ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും വിക്രം വേദ ഹിന്ദി റീമേക്കിന് തുടക്കം
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അധോലോക നായകനായ വേദ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്നത്. സെയഫ് അലിഖാൻ പൊലീസ് കഥാപാത്രമായ വിക്രത്തേയും അവതരിപ്പിക്കും. സിനിമയുടെ ഹിന്ദി റിമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു.
വിക്രം വേദയൊരുക്കിയ ഗായത്രി- പുഷ്കർ കൂട്ടുകെട്ടിൽ തന്നെയാണ് ഹിന്ദി പതിപ്പും ഒരുങ്ങുന്നത്. അമീർ ഖാനെയാണ് ചിത്രത്തിനു വേണ്ടി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അമീർ ഖാന് പകരമായാണ് ഹൃത്വിക് ചിത്രത്തിന്റെ ഭാഗമായത്. 2002-ൽ പുറത്തിറങ്ങിയ ന തും ജാനേ ന ഹം എന്ന ചിത്രത്തിന് ശേഷം ഹൃത്വികും സെയ്ഫ് അലി ഖാനും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.
Read more: ജൂലിയറ്റ് ആകാൻ മീര ജാസ്മിൻ; ശ്രദ്ധ നേടി സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോ
അതേസമയം 2017-ൽ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രമാണ് വിക്രം വേദ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് ആയിരുന്നു ചിത്രത്തിന്റെ നിർമാണം. ആർ മാധവൻ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടി. നിരൂപക പ്രശംസകൾ നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഹിറ്റായിരുന്നു.
Story highlights: Vikram Vedha Hindi Remake Shooting Started