ചിരിവേദിയിൽ അപ്രതീക്ഷിതമായി നൃത്തം ചെയ്ത് അനീഷ് രവി- കൈയടിയോടെ സഹതാരങ്ങൾ

November 13, 2021

ചിരിയും ഗെയിമുകളും ആഘോഷങ്ങളുമായി പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടംകവർന്ന ജനപ്രിയ ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. സിനിമ- സീരിയൽ- സാംസ്കാരിക- കലാ രംഗത്ത് സജീവമായവരും സമൂഹമാധ്യമങ്ങളിലൂടെ വൈറലായ താരങ്ങളുമെല്ലാം സ്റ്റാർ മാജിക് വേദിയിൽ അണിനിരക്കാറുണ്ട്. ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കാറുള്ള സ്റ്റാർ മാജിക്കിലൂടെയാണ് പല താരങ്ങളുടെയും ആർക്കുമറിയാത്ത കഴിവുകൾ പ്രേക്ഷകരിലേക്ക് എത്താറുള്ളത്.

അവതാരകനായും അഭിനേതാവായുമെല്ലാം തിളങ്ങിയ അനീഷ് രവിയുടെ നൃത്തവൈഭവമാണ് ഇപ്പോൾ സ്റ്റാർ മാജിക് വേദിയിലൂടെ എല്ലാവരിലേക്കും എത്തിയിരിക്കുന്നത്. ഒരു തമാശയായി ക്ലാസ്സിക്കൽ നൃത്തം വേദിയിൽ അവതരിപ്പിച്ച അനീഷ് രവിക്ക് കയ്യടികളോടെയാണ് മറ്റു താരങ്ങൾ പിന്തുണ അറിയിച്ചത്. ഇത്ര നല്ല നർത്തകനാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്.

Read More: ഫോട്ടോഷോപ്പിനും ഡി ഐ എഡിറ്റിനും മുൻപുള്ള കാലം- ചിത്രം പങ്കുവെച്ച് ശോഭന

രസകരമായ സ്കിറ്റുകളും ഗെയിമുകളുമൊക്കെയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചിരി വേദിയാണ് സ്റ്റാർ മാജിക്.വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

Story highlights- aneesh ravi dance star magic