എന്ത് വിലകൊടുത്തും കുടുംബം സംരക്ഷിക്കാൻ രാംബാബു- ദൃശ്യം 2 തെലുങ്ക് ട്രെയ്‌ലർ

November 16, 2021

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ദൃശ്യം 2 ഒന്നിലധികം ഭാഷകളിൽ റീമേക്ക് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ, തെലുങ്ക് റീമേക്കിന്റെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്.  വെങ്കടേഷ് ദഗുബാട്ടി മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായി എത്തുമ്പോൾ മീനയാണ് തെലുങ്കിലും നായിക. മലയാളത്തിൽ നിന്നും എസ്തറും അതെ വേഷത്തിൽ എത്തുന്നു. മലയാളത്തിൽ നിന്നും കാര്യമായ മാറ്റമൊന്നും തെലുങ്കിലേക്ക് എത്തുമ്പോൾ ദൃശ്യം 2-ൽ ഇല്ല.

ജീത്തു ജോസഫ്‌ തന്നെയാണ് സംവിധായകൻ. ചിത്രം തെലുങ്കിൽ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ആദ്യ ഭാഗത്തിലും വെങ്കിടേഷ് താന്നെയായിരുന്നു നായകൻ. ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്കില്‍ റീമേക്ക് ചെയ്തിരുന്നു. അന്ന് ചിത്രം സംവിധാനം ചെയ്തിരുന്നത് നടി ശ്രീപ്രിയയായിരുന്നു. മീന തന്നെയാണ് തെലുങ്കിലും നായിക. ആശ ശരതിന്റെ വേഷം നദിയ മൊയ്തുവാണ് അവതരിപ്പിക്കുന്നത്. 

Read More: ഇന്ത്യൻ ഓഹരി വിപണിയിലെ അവസരങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം; ഇന്ത്യയിൽ ആദ്യമായി Maverixpro ഒരുക്കുന്ന ട്രേഡിങ്ങ് കോംപറ്റീഷൻ Tera 2021

അതേസമയം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്‍, സായ്കുമാര്‍, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയിരുന്നില്ല.

Sory highlights- drushyam 2 telugu trailer