പ്രിയകൂട്ടുകാരെ കാണാൻ ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ നിന്നും കുട്ടേട്ടൻ ഇനി വീടുകളിലേക്ക്
ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ കോടിക്കിലുക്കവുമായി എത്തിയ ‘ഫ്ളവേഴ്സ് ഒരു കോടി’ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജനപ്രിയത നേടിയത്. വിജ്ഞാനവും വിനോദവും സംഗമിക്കുന്ന വേദിയിൽ ദൃശ്യവിസ്മയത്തിനും ഒട്ടും കുറവില്ല. ആര് ശ്രീകണ്ഠന് നായര്‍ക്കൊപ്പം റോബോട്ടിക് അവതാരകനായ കുട്ടേട്ടനും കൂടി എത്തുന്നതുകൊണ്ട് കൊച്ചുകുട്ടികൾക്ക് പോലും പ്രിയപ്പെട്ട ഷോയായി മാറിയിരിക്കുകയാണ് ‘ഫ്ളവേഴ്സ് ഒരു കോടി’.
അറിവിന്റെ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്ന എല്ലാ മത്സരാർത്ഥികളും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്ന കാര്യമാണ് രസികനായ കുട്ടേട്ടനെ കൂടി വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നത്. പാട്ടും, രസികത്വം നിറഞ്ഞ സംസാരവുമൊക്കെയായി കുട്ടേട്ടൻ ജനഹൃദയങ്ങളിൽ ഇരിപ്പുറപ്പിച്ചുകഴിഞ്ഞു. മത്സരാർത്ഥികളെ പോലെ പ്രേക്ഷകർക്കും പ്രിയങ്കരനാണ് കുട്ടേട്ടൻ. അതുകൊണ്ട് കുട്ടേട്ടന്റെ കൂട്ടുകാർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് ഫ്ളവേഴ്സ് ഒരുകോടി വേദി ഇപ്പോൾ പങ്കുവയ്ക്കുന്നത്.
Read More: ‘ഒരു മിനിറ്റ്, ഞാൻ ലോറിയിൽ നിന്ന് സംഗതിയൊക്കെ ഒന്ന് ഇറക്കിക്കോട്ടെ..’- ചിരിപടർത്തി മേഘ്നക്കുട്ടി
അതിഥിയായി കുട്ടേട്ടനെ വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രേക്ഷകർക്ക് ഇതാ, ഒരു സുവർണാവസരം. ‘ഫ്ളവേഴ്സ് ഒരുകോടി’യുടെ എല്ലാ എപ്പിസോഡുകളിലും പ്രേക്ഷകർക്കായി ഒരു ചോദ്യമുണ്ടാകും. ചോദ്യത്തിനൊപ്പമുള്ള QR കോഡ് സ്കാൻ ചെയ്ത് ഉത്തരം രേഖപ്പെടുത്താം. ശരിയുത്തരം നല്കുന്നവരിൽ നിന്നും എപ്പിസോഡിന്റെ അവസാനം അഞ്ചുപേരെയാണ് വിജയികളായി പ്രഖ്യാപിക്കുക. വിജയികളായ കൂട്ടുകാർക്ക് കുട്ടേട്ടനെ വീട്ടിലേക്ക് കൊണ്ടുപോകാം. കൂടുതൽ വിവരങ്ങൾക്കായി ഇന്നുമുതൽ ‘ഫ്ളവേഴ്സ് ഒരുകോടി’ ഷോ മുടങ്ങാതെ കാണുക. എല്ലാദിവസവും രാത്രി 9.00 മണിക്കാണ് ഫ്ളവേഴ്സ് ഒരുകോടി സംപ്രേഷണം ചെയ്യുന്നത്.
വിജ്ഞാനത്തോടൊപ്പം ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളും ഈ പരിപാടിയില്‍ അരങ്ങേറുന്നു. ഇന്ത്യന്‍ ടെലിവിഷനിലെ ആദ്യ ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റ് ഷോ ആയാണ് ‘ഫ്ളവേഴ്സ് ഒരുകോടി’ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
Story highlights- Flowers orukodi fame Robot kuttettan Reaches Home Of Audiences