ഏറ്റവും വലിയ ഓൺലൈൻ കരോൾ ആലാപന മത്സരം സംഘടിപ്പിച്ച് കുറ്റൂക്കാരൻ ഗ്രൂപ്പ്

November 17, 2021

ക്രിസ്മസ് – പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി-ബ്രാൻഡ് വാഹന റീട്ടെയിലർമാരിൽ ഒന്നായ കുറ്റൂക്കാരൻ ഗ്രൂപ്പ് കരോൾ മത്സരം സംഘടിപ്പിക്കുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് കരോൾ മത്സരം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഉള്ള ടീമുകൾക്കും ഈ ഇവന്റിൽ പങ്കെടുക്കാൻ കഴിയും. മത്സരിക്കുന്ന ഓരോ ടീമിനും പാടാനും അവതരിപ്പിക്കാനും റെക്കോർഡ് ചെയ്യാനും ലോകമെമ്പാടും അവരുടെ കരോൾ ആലാപന വൈദഗ്ധ്യം പ്രദർശിപ്പിക്കാനും RTB തനതായ ഓൺലൈൻ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.

കരോൾ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്, കരോൾ വീഡിയോയുടെ ലിങ്ക് RTB രജിസ്ട്രേഷൻ ഫോമിൽ അതിന്റെ നടപടിക്രമത്തിൽ അപ്‌ലോഡ് ചെയ്യുക. ശേഷം പ്രമുഖ ജൂറി അംഗങ്ങളുടെ ഒരു പാനൽ, നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഓരോ വീഡിയോയും വിലയിരുത്തും. ആദ്യ റൗണ്ടിൽ, മികച്ച 100 വീഡിയോകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും തുടർന്നുള്ള റൗണ്ടുകളെക്കുറിച്ച് ഇമെയിൽ / വാട്ട്‌സ്ആപ്പ് മുഖേന അറിയിക്കുകയും ചെയ്യും. ഫൈനൽ വിജയികൾക്ക് കുറ്റൂക്കാരൻ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്ന മനോഹരമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും ലഭിക്കുന്നു. മാത്രമല്ല അവരുടെ വിഡിയോകൾ RTB വെബ്‌സൈറ്റിലും ബന്ധപ്പെട്ട എല്ലാ സോഷ്യൽ മീഡിയ ചാനലുകൾ വഴിയും പ്രേക്ഷകരിലേക്ക് എത്തും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ പരമാവധി ശ്രദ്ധിക്കപ്പെടുന്ന വീഡിയോകൾക്ക് സമ്മാനങ്ങൾ നൽകും. ഡിസംബർ 24നാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.

പിന്നണി ഗായകരായ രഞ്ജിനി ജോസ്, അഞ്ജു ജോസഫ്,ബ്ലൂടിംബ്രെ മ്യൂസിക് LLP സഹസ്ഥാപകൻ & സിഒഒയുമായ ഷെറിൻ വിൻസ്റ്റൺ തുടങ്ങിയവരാണ് കരോൾ മത്സരത്തിന്റെ ജൂറി അംഗങ്ങൾ. ടൈറ്റിൽ വിജയ്ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ഫസ്റ്റ് റണ്ണറപ്പിന് 50,000,സെക്കൻഡ് റണ്ണറപ്പ് 25,000, സോഷ്യൽ മീഡിയ എൻഗേജ്‌മെന്റ് വിന്നർ 75,000,സോഷ്യൽ മീഡിയ എൻഗേജ്‌മെന്റ് റണ്ണറപ്പ് 50,000 എന്നിങ്ങനെയാണ് വിജയികൾക്ക് ലഭ്യമാകുന്ന സമ്മാനതുകകൾ.

2021 നവംബർ 3 മുതൽ 2021 നവംബർ 26 വരെ ടീമുകൾക്ക് അവരുടെ വീഡിയോകൾ രജിസ്റ്റർ ചെയ്യാനും സമർപ്പിക്കാനും കഴിയും. ഒരു വീഡിയോയ്ക്ക് 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ഓരോ ടീമിനും എത്ര കരോൾ ഗാന വീഡിയോകൾ അയയ്‌ക്കാൻ കഴിയും (വ്യത്യസ്‌ത ഗാനങ്ങൾ).
ഓരോ വീഡിയോയും ഒരു Google ഡ്രൈവ് ലിങ്കായി സമർപ്പിക്കണം. രജിസ്ട്രേഷൻ ലിങ്ക് RTB വെബ്സൈറ്റിൽ ലഭ്യമാണ്. ടീമിന്റെ വ്യക്തിഗത വിവരങ്ങളും പേയ്‌മെന്റ് വിവരങ്ങളും വീഡിയോ ലിങ്കുകളും ഇതിലൂടെ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് – https://www.kuttukaran.in/rtb/

https://www.facebook.com/RidetoBethlehem

https://www.instagram.com/ridetobethlehem/

https://www.youtube.com/c/RideToBethlehem

Story highlights- Online carol singing competition ith highest prize money