ക്രിസ്മസ് നന്മകൾ പകർന്നൊരു ഹൃദ്യ ഗാനം; വിഡിയോ

December 23, 2022

ക്രിസ്‌മസ്‌ നാളുകൾ സൗഹൃദങ്ങളുടെയും നന്മകളുടെയും കാലമാണ്. ആഘോഷഗാനങ്ങളും കരോൾ സംഘങ്ങളും സജീവമാകുന്ന ഈ ക്രിസ്മസ് വേളയിൽ, നന്മനിറഞ്ഞൊരു ഗാനം ശ്രദ്ധനേടുകയാണ്. ‘മാനത്തിൻ മടിയിൽ’ എന്നാരംഭിക്കുന്ന ഗാനം പുണ്യനാളിന്റെ കാരുണ്യം നിറച്ചാണ് ഒരുക്കിയിരിക്കുന്നത്.

ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നതും ഈണം പകർന്നിരിക്കുന്നതും അശ്വതി നിതിൽ ആണ്. ബാക്കിംഗ് പ്രോഗ്രാമിംഗ് അബിഷായ് യോവാസ് നിർവഹിച്ചിരിക്കുന്നു. അശ്വതി നിതിലും അമൃത നവനീതും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഷ്ബിൻ പോൾസൺ മിക്സിംഗ് & മാസ്റ്ററിംഗ് നിർവഹിച്ചിരിക്കുന്നു. ജെയ്‌സൺ ജോൺ ആണ് റെക്കോർഡിംഗ് എഞ്ചിനീയർ. സ്റ്റുഡിയോ എം സൗണ്ട് ഫാക്ടറിയിലാണ് ഈ മനോഹരഗാനം ഒരുക്കിയിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് നിതിൽ ബെസ്റ്റോയാണ്.

Read Also: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

അതേസമയം, ഡിസംബർ മാസമെത്തിയാൽ പിന്നെ പ്രകാശപൂരിതമായ ആഘോഷങ്ങളുടെ വരവാണ്. ക്രിസ്മസ് വരവേൽക്കാൻ എല്ലാവരും ഡിസംബർ തുടക്കം മുതൽ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കും. ഒരുമാസം നീളുന്ന ആഘോഷങ്ങളിൽ കേക്കുകൾ, കരോളുകൾ, കാർഡുകൾ, അലങ്കാരങ്ങൾ എല്ലാം ചേർന്ന് വ്യത്യസ്തമായ ഒരു അനുഭൂതി തന്നെ പകരും. വര്ഷാവസാനത്തിൽ കാലാന്തരങ്ങളായി ജനങ്ങൾ ആഘോഷമാക്കുന്ന ക്രിസ്മസ് ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും കൂടി സമയമാണ്.

Story highlights- christmas special song by aswathi nithil and team