ചിത്രീകരണം പൂർത്തിയാക്കി ‘ഒറ്റ്’- ശ്രദ്ധനേടി ചിത്രങ്ങൾ
അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘ഒറ്റ്’ പൂർത്തിയായി. 63 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിന് പുറത്തുള്ള ലൊക്കേഷനുകളിൽ ചിത്രീകരണം നടന്ന സിനിമ ഒരു റോഡ് മൂവിയാണ്.
കുഞ്ചാക്കോ ബോബനൊപ്പം തമിഴ് നടൻ അരവിന്ദ് സ്വാമിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.രണ്ട് സുഹൃത്തുക്കളെയും അവരുടെ ബന്ധത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുങ്ങുന്നത്. മംഗലാപുരത്തിനും മുംബൈയ്ക്കുമിടയിലാണ് കഥ നടക്കുന്നത്. റോഡ് മൂവി ഗണത്തിൽ പെടുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുപോലെ റീലീസ് ചെയ്യും. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം എത്തുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.
Read More: ‘മിഥുന’ത്തിന് ശേഷം പ്രിയദർശനൊപ്പം ഉർവശി; പുതിയ ചിത്രം ഒരുങ്ങുന്നു
ദി ഷോ പീപ്പിള്‍-ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ എച്ച് കാശിഫ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
Story highlights- ottu movie shooting completed