സാങ്കേതിക വിദ്യയുടെ സഹയാത്താല്‍ വിദ്യാർത്ഥികൾക്ക് പഠനം കൂടുതല്‍ എളുപ്പമാക്കി Vijay Edu App

November 19, 2021

സാങ്കേതിക വിദ്യയുടെ സാധ്യതകൾ അനുദിനം പ്രയോജനപ്പെടുത്തുകയാണ് എല്ലാ മേഖലകളും. ലോക്ക്ഡൗൺ സമയത്താണ് ഇത്തരം നൂതന രീതികൾ പലരും അടുത്തറിഞ്ഞത് തന്നെ. വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവുമധികം മുന്നേറ്റം നടന്നത്. സ്‌കൂളിൽ നേരിട്ട് പോയി പഠിക്കുക എന്നതിന് പകരം കേരളം ഹോം സ്‌കൂളിങ് ശീലമാക്കി. അതിനോടൊപ്പം തന്നെ പഠന സഹായങ്ങളും ഓൺലൈനായി മാറി. പഠനം ഡിജിറ്റൽ ആയപ്പോൾ കുട്ടികൾ കൂടുതൽ സ്മാർട്ട് ആയി എന്നുവേണം പറയാൻ. കാരണം, എല്ലാ വിഷയങ്ങളിലും കൃത്യമായ ഗ്രാഹ്യമുണ്ടാക്കാനും വീണ്ടും വീണ്ടും ഒരേ വിഷയത്തിലുള്ള സംശയങ്ങൾ ദുരീകരിക്കാനും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പഠനം പിന്തുണ നൽകി.

ഇങ്ങനെ സാങ്കേതിക വിദ്യയുടെ സഹയാത്താല്‍ കുട്ടികള്‍ക്ക് പഠനം കൂടുതല്‍ എളുപ്പമാക്കുകയാണ് Vijay Edu App. സാങ്കേതികതയെ കൂട്ടു പിടിച്ച് എന്തും പഠിപ്പിയ്ക്കുക എന്നതല്ല മറിച്ച് നിലവാരമുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് Vijay Edu App ഉറപ്പാക്കുന്നു. 2ഡി, ത്രിഡി സാധ്യതകള്‍ പ്രയോജനപ്പെടുത്തി ക്വാളിറ്റിയുള്ള എഡ്യൂക്കേഷന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുങ്ങുകയാണ് ഈ ആപ്ലിക്കേഷനിലൂടെ. വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി പ്രവൃത്തിച്ചു വരുന്ന മികച്ച അദ്ധ്യാപകര്‍ തയാറാക്കിയ ലെസ്സണ്‍ പ്ലാനുകള്‍ അടിസ്ഥാനമാക്കി ഓരോ കോണ്‍സെപ്റ്റുകളും കൃത്യമായി മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് Vijay Edu App-ലൂടെ സാധിക്കുന്നു.

കാഴ്ചയോളം നമ്മുടെ തലച്ചോറിനെ ഉണര്‍ത്തുന്ന മറ്റൊരു അനുഭവമില്ല എന്നാണ് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നത്. ഇത് തന്നെയാണ് Vijay Edu App ഒരുക്കുന്ന fully animated 3D,2D ക്ലാസ്സുകളുടെ ആകര്‍ഷണവും. Board എക്സാമിനും എന്‍ട്രന്‍സ് എക്സാമിനും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിയ്ക്കുന്നത് എന്നതും പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ NEET, JEE പോലുള്ള പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകും Vijay Edu App.

പ്രഗത്ഭരായ അധ്യാപകരുടെ സഹായവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിയ്ക്കുന്നു എന്നതും Vijay Edu App-ന്റെ പ്രത്യേകതയാണ്. ഏത് സമയത്തും മികച്ച അധ്യാപകര്‍ കുട്ടികള്‍ക്കൊപ്പമുണ്ട് എന്ന ഉറപ്പും Vijay Edu App- വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഉന്നതപഠന നിലവാരത്തിലേയ്ക്ക് കുട്ടികളെ എത്തിയ്ക്കുന്നതിനായി chapter ടെസ്റ്റുകളും section ടെസ്റ്റുകളും മുന്‍കാല ചോദ്യപേപ്പര്‍ അനാലിസിസുകളും മാതൃകാ ചോദ്യോത്തരങ്ങളും ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു. Kerala, CBSE സിലബസ്സുകളില്‍ 8 മുതല്‍ 12 വരെയുള്ള combo package കളും കൂടാതെ ആവശ്യമായ subject മാത്രമായി സ്വന്തമാക്കാനുള്ള single subject purchase ഉം Vijay Edu App ന്റെ മാത്രം സവിശേഷതയാണ്.

Download now: https://play.google.com/store/apps/details?id=appn.vijayeduapp

Visit: https://vijayeduapp.com/

Story highlights-Vijay Edu App makes learning easier for students with the help of technology