വിറ്റാമിൻ ഡിയുടെ അഭാവവും ആരോഗ്യപ്രശ്‌നങ്ങളും
ആരോഗ്യ സംരക്ഷണത്തിന് ഇക്കാലത്ത് വലിയ രീതിയിലുള്ള ശ്രദ്ധ ചെലുത്തണം. മനുഷ്യശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നും മാത്രമല്ല വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തിലെത്തുന്നത്. അത് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുകൂടിയാണ്. ഇളംവെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി നേരിട്ട് ശരീരത്തിലേക്ക് എത്താന്‍ സഹായിക്കുന്നു. അതുപോലെ തന്നെ കൂണ്‍, മുട്ട, ചീസ് എന്നിവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡിയുടെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കും.
വിറ്റാമിന്‍ ഡിയുടെ അഭാവം പലതരത്തിലുള്ള രോഗാവസ്ഥകള്‍ക്കും കാരണമാകാറുണ്ട്. മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ കൃത്യമായി നിയന്ത്രിക്കാനും വിറ്റാമിന്‍ ഡി സഹായിക്കുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കുമൊക്കെ ബലം നല്‍കുന്ന കാല്‍സ്യത്തിന്റെ ആഗീരണത്തിനും വിറ്റാമിന്‍ ഡി സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ പോഷകം മനുഷ്യശരീരത്തിന് അനിവാര്യമാണ്.
Read also: തനി തങ്കം പോലൊരു ദ്വീപ്; സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിച്ച സ്വർണദ്വീപ് കണ്ടെത്തി
വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് പലരീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത്തരക്കാരില്‍ രോഗപ്രതിരോധശേഷി കുറവായതിനാല്‍ പലതരത്തിലുള്ള അണുബാധകള്‍ക്കും സാധ്യത കൂടുതലാണ്. അമിതമായ മുടികൊഴിച്ചിലിനും ഒരുപക്ഷെ വിറ്റാമിന്‍ ഡിയുടെ അഭാവമാകാം കാരണം. ചില സാഹചര്യങ്ങളില്‍ മാനസികമായ അസ്വസ്ഥതകള്‍ക്കും വിഷാദത്തിനുമൊക്കെ വിറ്റാമിന്‍ ഡിയുടെ അഭാവം കാരണമാകാറുണ്ട്.
Read also: ഇത് പ്രളയത്തിൽ ഒലിച്ചുപോയ വീടല്ല; നദിയിലൂടെ വലിച്ചുനീക്കിയ വീട്, ശ്രദ്ധനേടി വിഡിയോ
Story highlights: Vitamin D deficiency and health issues