മരക്കാർ സെറ്റിൽ സന്ദർശനം നടത്തിയ തമിഴ് താരങ്ങൾ- വിഡിയോ
മരക്കാർ: അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാള ഭാഷായിൽ നിന്നും ഒരുങ്ങിയ ഐതിഹാസിക ചരിത്രപരമായ യുദ്ധ ചിത്രമാണ് മരക്കാർ. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.
നിരവധി താരങ്ങൾ രാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രീകരിച്ച സിനിമയുടെ സെറ്റിൽ സന്ദർശനം നടത്തിയിരുന്നു. നടൻ അജിത്ത്, വിജയ് സേതുപതി എന്നിവരെല്ലാം സെറ്റിൽ എത്തിയിരുന്നു. ഇപ്പോഴിതാ, കൂടുതൽ താരങ്ങളുടെ സന്ദർശന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
തമിഴ് നടൻ നാസർ, കിച്ച സുദീപ് തുടങ്ങിയവരാണ് സെറ്റിൽ എത്തി ഷൂട്ടിംഗ് നേരിട്ട് കണ്ടത്. 2018 ഡിസംബറിൽ ആരംഭിച്ച ഈ ചിത്രം 2019 മാർച്ചിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രധാനമായും ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് മരക്കാർ ചിത്രീകരിച്ചത്. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങിന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം മലയാളത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ്.
Read More: നാടോടി നൃത്തവുമായി ശോഭന, ഒപ്പം കലാർപ്പണയിലെ വിദ്യാർത്ഥികളും- വിഡിയോ
മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
Story highlights- Actor’s Visit On The Majestic Set Of Marakkar