നാടോടി നൃത്തവുമായി ശോഭന, ഒപ്പം കലാർപ്പണയിലെ വിദ്യാർത്ഥികളും- വിഡിയോ

December 4, 2021

മലയാളികൾക്ക് ഒട്ടേറെ അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നർത്തകിയായാണ് ശോഭന തിളങ്ങിയത്. ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്ന നടി നൃത്തവേദിയിൽ നിന്നും സിനിമയിലേക്ക് എത്തുകയായിരുന്നു. എൺപതുകളിൽ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയനായികയായി നിറഞ്ഞാടിയ ശോഭന പിന്നീട് നൃത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി അഭിനയലോകത്ത് നിന്നും ഇടവേളയെടുത്തു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായ ശോഭന ഒട്ടേറെ നൃത്തവിഡിയോകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വിദ്യാർത്ഥിനികൾക്കൊപ്പം നൃത്തവുമായി എത്തിയിരിക്കുകയാണ് നടി. നാടോടി നൃത്തമാണ് ശോഭന കാഴ്ചവയ്ക്കുന്നത്. വർഷങ്ങളായി കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി സജീവമാണ് ശോഭന. കലർപ്പണയിലെ വിദ്യാർത്ഥികളാണ് ശോഭനയ്‌ക്കൊപ്പം ചുവടുവയ്ക്കുന്നത്.

Read More: സൗന്ദര്യ കിരീടംചൂടി മകൾ- ഹൃദയംതൊടുന്ന കുറിപ്പുമായി ആശ ശരത്ത്

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights- shobhana’s folk dance with students