പരമ്പരാഗത കാശ്മീരി വേഷമണിഞ്ഞ് മനോഹര നൃത്തവുമായി അഹാന കൃഷ്ണ- വിഡിയോ

ക്രിസ്മസ് ആഘോഷമാക്കാനായി എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. അഹാന കൃഷ്ണയുടെ ക്രിസ്മസ് അവധിക്കാലം കാശ്മീരിലാണ്. കൊവിഡ് പ്രതിസന്ധി നിയന്ത്രണ വിധേയമായതിന് ശേഷമുള്ള ആഘോഷവേള കശ്മീരിന്റെ തണുപ്പിൽ ആഘോഷമാക്കുകയാണ് നാട്ടി. ഇപ്പോഴിതാ, പരമ്പരാഗത കാശ്മീരി വേഷമണിഞ്ഞ് നൃത്തം ചെയ്യുന്ന അഹാനയുടെ വിഡിയോ ശ്രദ്ധേയമാകുകയാണ്.
ശ്രദ്ധേയമായൊരു ബോളിവുഡ് ഗാനത്തിനൊപ്പമാണ് അഹാന ചുവടുവയ്ക്കുന്നത്. അതേസമയം, ആദ്യമായി സംഗീത സംവിധാനം ചെയ്ത തോന്നല് മ്യൂസിക് വിഡിയോ ശ്രദ്ധേയമായതോടെ ഈ യാത്ര കൂടുതൽ സ്‌പെഷ്യലാണ് അഹാനയ്ക്ക്. നാവിൽ കൊതിയൂറിക്കുന്ന ഒരു പാട്ടുമായാണ് നടി അഹാന കൃഷ്നയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘തോന്നല്’ ആസ്വാദകരിലേക്ക് എത്തിയത്. മനോഹരമായ ആ ഗാനം ഒട്ടേറെ കൊതിയോർമ്മകൾ ആളുകളിലേക്ക് എത്തിച്ചിരുന്നു. അഹാനയുടെ വളരെ പ്രിയപ്പെട്ട സംരംഭമായിരുന്നു ഈ മ്യൂസിക്കൽ വിഡിയോ. ഹൃദയംതൊട്ട് തോന്നല് ഗാനം ആലപിച്ചത് ഹാനിയ നഫീസ ആയിരുന്നു. ഗോവിന്ദ് വസന്തയാണ് ഈണം പകർന്നത്.
അതേസമയം, നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന വേഷമിടുന്നുണ്ട്.
Story highlights- ahaana krishna’s kashmir special dance