ആലിയുടെ കവിതകൾ ഇനി പുസ്തകരൂപത്തിൽ- മകൾക്കായി സുപ്രിയ ഒരുക്കിയ ക്രിസ്മസ് സമ്മാനം

December 26, 2021

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ ആലിയും മലയാളികൾക്ക് പ്രിയങ്കരിയാണ്.

കൊറോണ വൈറസിനെ കുറിച്ച് അലംകൃത തയ്യാറാക്കിയ കുറിപ്പുകളും കവിതകളുമെല്ലാം സുപ്രിയ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, അല്ലിക്ക് പിറന്നാൾ സമ്മാനമായി ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സുപ്രിയ മേനോൻ. മകളുടെ കവിതകൾ പുസ്തക രൂപത്തിലാക്കിയിരിക്കുകയാണ് സുപ്രിയ.

‘കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കുകയായിരുന്നു, ഒടുവിൽ ഇന്ന് എനിക്ക് ഇത് എന്റെ മകൾ ആലിക്ക് ക്രിസ്മസ് സമ്മാനമായി നൽകാം! ഞാൻ അവളുടെ എല്ലാ കവിതകളും/ഗാനങ്ങളും ഒരു ചെറിയ ബുക്ക്‌ലെറ്റിലേക്ക് സമാഹരിച്ചു, അവൾ ആവേശത്തിലാണ്! ഞാനും അങ്ങനെ തന്നെ!’- സുപ്രിയ കുറിക്കുന്നു.

Read Also: പശ്ചാത്തല സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ ശരണ്യ മോഹൻ പാടി, മനോഹരമായൊരു ബംഗാളി ഗാനം- വിഡിയോ

അടുത്തിടെയാണ് സുപ്രിയയുടെ അച്ഛൻ വിടപറഞ്ഞത്. അച്ഛനായി സമർപ്പിച്ചിരിക്കുകയാണ് സുപ്രിയ അലിയുടെ ഈ പുസ്തകം. ‘കഴിഞ്ഞ വർഷം അവൾ എഴുതിയ ചെറുകവിതകളുടെ/ഗാനങ്ങളുടെ സമാഹാരമാണ് അല്ലിയുടെ ആദ്യ കവിതാ പുസ്തകം. അവളുടെ എഴുത്തുകൾ വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ ശാശ്വതമായി സൂക്ഷിക്കണമെന്ന് എനിക്കറിയില്ല. അപ്പോഴാണ് അതെല്ലാം ഒരു ബുക്ക്‌ലെറ്റിന്റെ രൂപത്തിൽ കിട്ടുമെന്ന് അറിഞ്ഞത്. അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോഴും ഞാനും കൂടെയുണ്ടായിരുന്ന സമയത്താണ് പബ്ലിഷറുമായി ഇതേക്കുറിച്ച് ആദ്യം സംസാരിച്ചത്. എല്ലാ ചികിത്സകൾക്കും ഡോക്ടർമാരുമായുള്ള ആശയവിനിമയത്തിനും ഇടയിൽ ഞാൻ ഇത് ഏകോപിപ്പിക്കുകയായിരുന്നു. തന്റെ ലിൽ ആലി ഒരു പ്രസിദ്ധീകരിക്കപ്പെട്ട എഴുത്തുകാരിയാകുന്നത് കാണുമ്പോൾ എന്റെ അച്ഛൻ അഭിമാനിക്കുമായിരുന്നു! കൊവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു പോയിരുന്നത് അഛനായിരുന്നു! അതിനാൽ അവളുടെ ആദ്യ പുസ്തകം അദ്ദേഹത്തിന് സമർപ്പിക്കുന്നത് ന്യായമാണ്!’- സുപ്രിയ കുറിക്കുന്നു.

Story highlights-