മോഹൻലാൽ നായകനാകുന്ന ‘ആറാട്ട്’ ഫെബ്രുവരി 10ന് പ്രേക്ഷകരിലേക്ക്
ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹത്തി’ന്റെ റിലീസിന് ശേഷം, നടൻ മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന മാസ് ആക്ഷൻ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് . ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രം പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. ഫെബ്രുവരി 10-ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ജനുവരിയിൽ ട്രെയ്ലർ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കര ഗോപന് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും. ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.
Read Also:‘എന്റെ ചിന്നുവിൽ ഞാൻ ഒരു ആത്മ സഹോദരിയെ കണ്ടെത്തിയത് അന്നാണ്’- ഓർമ്മചിത്രവുമായി മാന്യ നായിഡു
അതേസമയം മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഒരു ആകര്‍ഷണമാണ്. 2255 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. ടീസറിലും ഈ കാര്‍ ഇടം പിടിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ രാജാവിന്റെ മകന് എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന താരത്തിന്റെ മാസ് ഡയലോഗിനേയും ഈ നമ്പര്‍ ഓര്‍മപ്പെടുത്തുന്നു.
Story highlights- arattu movie release date