‘എന്റെ ചിന്നുവിൽ ഞാൻ ഒരു ആത്മ സഹോദരിയെ കണ്ടെത്തിയത് അന്നാണ്’- ഓർമ്മചിത്രവുമായി മാന്യ നായിഡു

December 28, 2021

ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടി മന്യ ഇപ്പോൾ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ്. വെള്ളിത്തിരയിൽ നിന്നും അകന്നു നിൽക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് വിശേഷം പങ്കുവയ്ക്കുന്നുണ്ട് മന്യ.

മുൻകാല അഭിനേതാക്കളായ മന്യ നായിഡുവും സംയുക്ത വർമ്മയും അടുത്ത സുഹൃത്തുക്കളാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇരുവരും യുഎഇയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ എടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ‘സംയുക്തവർമ്മ, ഞാൻ എന്താണ് കണ്ടെത്തിയതെന്ന് നോക്കൂ!ആലുക്കാസ് ഫെയറി ടെയിൽ, UAE 2001.എന്റെ സുന്ദരിയായ സുഹൃത്ത്, എന്റെ ചിന്നുവിൽ ഞാൻ ഒരു ആത്മ സഹോദരിയെ കണ്ടെത്തിയത് അന്നാണ്’- നടി കുറിക്കുന്നു.

അതേസമയം, പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നടി മന്യ അഭിനയ രംഗത്തേക്ക് എത്തിയത്. പഠിക്കാനേറെ ഇഷ്ടമുണ്ടായിരുന്നിട്ടും അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് മന്യ സിനിമയിലേക്ക് എത്തിയത്. എന്നാൽ, 41 സിനിമകൾക്ക് ശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങുകയായിരുന്നു നടി. ജോക്കർ എന്ന സിനിമയിലൂടെയാണ് മന്യയെ മലയാളികൾക്ക് പരിചയം. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ മന്യ സാന്നിധ്യമറിയിച്ചു.

Read Also: ‘എനിക്കൊരു പെൺകൊച്ചിനെ ഇഷ്ടമാണ്’- ‘സൂപ്പർ ശരണ്യ’ ട്രെയ്‌ലർ എത്തി

അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വെറുതെ വീട്ടിലിരിക്കുകയല്ല മന്യ. ഫിനാൻസ് പ്രൊഫഷണലായി ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. കുടുംബത്തോടൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങൾ മന്യ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.

Story highlights- manya naidu about samyuktha varma