രാജ്യസ്നേഹത്തിനൊപ്പം കലയേയും നെഞ്ചോട് ചേർത്ത് രണ്ട് ജവാന്മാർ, സല്യൂട്ടടിച്ച് കോമഡി ഉത്സവവേദി
കലയോടുള്ള ഇഷ്ടവും ആരാധനയും കൊണ്ട് മിമിക്രി ലോകത്തെത്തിയ രണ്ട് ജവാന്മാരാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ കൈയടിനേടുന്നത്. കോമഡി ഉത്സവ വേദിയിൽ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവെക്കാൻ എത്തിയതാണ് ജവാന്മാരായ സാബുവും രാധേഷും. സിആർപിഎഫ് ജവാന്മാരായ ഇരുവരും ജോലിക്കിടയിലും തങ്ങളുടെ കഴിവുകൾ തേച്ചുമിനുക്കി എടുക്കാൻ സമയം കണ്ടെത്തുന്നവരാണ്.
കായംകുളത്തെ മുതുകുളം സ്വദേശിയായ സാബു മണിപ്പൂരിലെ സിആർപിഎഫ് ബറ്റാലിയനിലാണ് കഴിഞ്ഞ പതിനാറ് വര്ഷങ്ങളായി ജോലി ചെയ്യുന്നത്. ചെങ്ങനൂർ സ്വദേശിയായ രാധേഷ് പതിനാല് വർഷമായി ജമ്മു സിആർപിഎഫ് ബറ്റാലിയനിൽ സേവനം അനുഷ്ഠിച്ചുവരികയാണ്. മിമിക്രിയ്ക്ക് പുറമെ പാട്ടും ജീവവായുവാക്കി മാറ്റിയവരാണ് ഈ ജവാന്മാർ. കോമഡി ഉത്സവ വേദിയിൽ എത്തിയ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ലോകമലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ പരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി ശ്രദ്ധനേടുന്ന കലാകാരന്മാർക്ക് ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യവുമായി എത്തുന്ന പരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. രജന നാരായണൻകുട്ടി അവതാരകയായ കോമഡി ഉത്സവ വേദിയിൽ മലയാളികളുടെ ഇഷ്ട താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ് എന്നിവരും വിധികർത്താക്കളായി എത്താറുണ്ട്. ഇവർക്ക് പുറമെ സിനിമ മേഖലയിലെ നിരവധി പ്രമുഖരും ഇവിടെ അതിഥികളായി എത്താറുണ്ട്.
Story highlights: Army Officers Mimicry Perfomance