ഗൗരിക്കുട്ടിക്ക് ഒരു വയസ്- മകളുടെ പിറന്നാൾ ചിത്രങ്ങളുമായി ഭാമ
നടി ഭാമയുടെ മകൾ ഗൗരിയുടെ പിറന്നാൾ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങളിലൂടെയാണ് ഭാമ മകളുടെ ചിത്രങ്ങളും പേരും ആരാധകർക്കായി പങ്കുവെച്ചത്.എന്റെ മാലാഖക്കുട്ടി’ എന്ന ക്യാപ്ഷനൊപ്പം മുൻപ് പങ്കുവെച്ചിരുന്നെങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല. നിരവധി താരങ്ങളാണ് ഭാമയുടെ മകൾക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുന്നത്.
ശാലീനതയിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് ഭാമ. വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച താരം വിവാഹ ശേഷം മകൾ പിറന്നതോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സ്ക്രീനിൽ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭാമ. ബിസിനസ്സുകാരനായ അരുൺ ജഗദീശാണ് ഭാമയുടെ ഭർത്താവ്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം ഭാമ പങ്കുവെച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും യൂട്യൂബ് ചാനലിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി.
Read More: ‘പ്രിയ സുഹൃത്തേ..മോനിഷാ’; പ്രിയനടി വിടപറഞ്ഞിട്ട് 29 വർഷം- ഓർമ്മകളുമായി മനോജ് കെ ജയൻ
2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം. സ്കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവ വേദികളിൽ സജീവമായിരുന്ന ഭാമ പരസ്യ രംഗത്തും സജീവമായിരുന്നു. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.
Story highlights- bhama’s daughter first birthday