‘മിന്നൽ മുരളിയിലെ ജെയ്സന് സൂപ്പർമാനിലെ ഹെൻട്രി കാവില്ലിന്റെ ആകൃതിയും പ്രകൃതിയും തോന്നി’- സംവിധായകൻ ഭദ്രൻ
സിനിമ പ്രേക്ഷകരിലേക്ക് ആവേശ തിരയിളക്കത്തോടെയാണ് ടൊവിനോ തോമസ് നായകനായ ചിത്രം മിന്നൽ മുരളി എത്തിയത്. ക്രിസ്മസ് റിലീസായി മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവയ്ക്കുകയാണ് സംവിധായകൻ ഭദ്രൻ.
ഭദ്രന്റെ വാക്കുകൾ;
മിന്നൽ മുരളിയിലെ ജെയ്സന് സൂപ്പർമാനിലെ ഹെൻട്രി കാവില്ലിന്റെ ആകൃതിയും പ്രകൃതിയും തോന്നി. ടൊവിനോയുടെ മുഖത്തെ ആ നിഷ്കളങ്ക സൗന്ദര്യം സൂപ്പർ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതിൽ തെറ്റില്ല.
മിന്നൽ മുരളി വരുമ്പോൾ എന്റെ മടിയിൽ ഇരുന്ന കൊച്ച് മകളുടെ കണ്ണ് ഞാൻ പൊത്തും.
കൈ തട്ടി മാറ്റി കൊണ്ട്” അപ്പച്ചായീ Don’t disturb……I want to see the superman….” പിന്നെ എന്റെ ചോദ്യം പെട്ടെന്നാരുന്നു…
” You like this super hero ?? “Point blank she said, wow!! he is superb… അവിടെ ആണ് ഒരു താരം വിജയിച്ചത്. Tovino Thomas, Keep it up…. Toxic antagonist ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെർഫോമൻസ് പിഴവ് കൂടാതെ മറുകര എത്തിച്ചു…
മലയാളത്തിൽ ഒരു സൂപ്പർ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന:ധൈര്യം അതും കുറഞ്ഞ budget ൽ, ബേസിലിന് എന്റെ അഭിനന്ദനങ്ങൾ. സ്ക്രിപ്റ്റിൽ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, Minnal murali would have been a THUNDERBOLT.
ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി.
Story highlights- director badran mattel about minnal murali