ഇന്ത്യയുടെ അഭിമാനമായ മിസ് ട്രാൻസ് ഗ്ലോബൽ ശ്രുതി സിത്താരക്ക് ഒപ്പം റാംപ് വാക്കുമായി അജുവും സനുഷയും- വിഡിയോ

December 29, 2021

സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കയ്യൊപ്പ് പതിപ്പിക്കുന്നവർക്ക് എപ്പോഴും അതിവിപുലമായ സ്വീകരണം ഒരുക്കാറുണ്ട് ഫ്‌ളവേഴ്‌സ് ടി വിയിലെ ജനപ്രിയ ഷോയായ സ്റ്റാർ മാജിക്. മിസ് ട്രാൻസ് ​ഗ്ലോബൽ സൗന്ദര്യമത്സരത്തിൽ ഇന്ത്യയ്ക്കായി വിജയകിരീടം ചൂടിയ മലയാളി ട്രാൻസ് വനിത ശ്രുതി സിത്താരയാണ് ക്രിസ്മസ് ദിന പ്രത്യേക എപ്പിസോഡിൽ അതിഥിയായി എത്തിയത്.

ലണ്ടൻ കേന്ദ്രീകരിച്ച് വെർച്വലായി നടന്ന സൗന്ദര്യമത്സരത്തിലാണ് ശ്രുതി സിത്താര കിരീടം നേടി അഭിമാനമായി മാറിയത്. ശ്രുതിക്കൊപ്പം സിനിമാ താരങ്ങളായ അജു വർഗീസും സനുഷ സന്തോഷും സ്റ്റാർ മാജിക്കിൽ എത്തിയിരുന്നു. ഇന്ത്യക്ക് ഇത്രയും അഭിമാനകരമായ നേട്ടം സമ്മാനിച്ച ശ്രുതിക്കൊപ്പം അജുവും സനുഷയും നടത്തിയ റാംപ് വാക്ക് ശ്രദ്ധനേടുകയാണ്.

Read Also: ഈജിപ്ഷ്യൻ രാജാവിന്റെ 3500 വർഷം പഴക്കമുള്ള മമ്മി ആദ്യമായി ഡിജിറ്റലായി തുറന്നപ്പോൾ..

ശ്രുതിക്ക് പിന്തുണയുമായി സ്റ്റാർ മാജിക്കിലെ ചിരി താരങ്ങളും ഉണ്ടായിരുന്നു. രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റാറുണ്ട് സ്റ്റാർ മാജിക് ടീം. ക്രിസ്മസ് ദിനത്തിലും ഈ പതിവ് തെറ്റിക്കാതെ ആഘോഷമാക്കിയിരിക്കുകയാണ് ചിരി താരങ്ങൾ.

Story highlights- shruthi sithara’s ramp walk with aju varghese and sanusha santhosh