ഐസ് കട്ടയായ വെള്ളച്ചാട്ടവും മഞ്ഞ് മൂടിയ താഴ്വരകളും; തണുത്തുറഞ്ഞ കാശ്മീരിന്റെ മനോഹാരിത തേടി സഞ്ചാരികൾ
പ്രകൃതി ഒരുക്കുന്ന മനോഹരമായ കാഴ്ചകൾ പലപ്പോഴും മനുഷ്യനെ അത്ഭുതപ്പെടുത്താറുണ്ട്. മഞ്ഞുമൂടിയ താഴ്വരയുടെ മനോഹരമായ ചിത്രങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് കാശ്മീരിലെ ഐസ് കട്ടയായ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാശ്മീരിലെ പലയിടങ്ങളിലെയും താപനില പൂജ്യം ഡിഗ്രിയിലും താഴെയാണ്. നിലവിൽ ചിലയ് കാലൻ എന്നറിയപ്പെടുന്ന അതിശൈത്യകാലാവസ്ഥയാണ് കാശ്മീരിൽ.
കാശ്മീരിലെ ഗുൽമാർഗിന് സമീപത്തായി സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ ഡ്രാങ് വെള്ളച്ചാട്ടത്തിലെ വെള്ളം തണുത്തുറഞ്ഞ അവസ്ഥയിലാണ്. ഒഴുകുന്ന വെള്ളച്ചാട്ടത്തിലെ വെള്ളം തണുത്തുറഞ്ഞ് ഐസ് കട്ടകളായി നിൽക്കുന്ന അവസ്ഥ കാണാനായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.
Read also;‘എന്താ ഇത്ര ഇഷ്ടമാവാൻ കാരണം’; മനോഹര പ്രണയകഥയുമായി മധുരം പ്രേക്ഷകരിലേക്ക്, ട്രെയ്ലർ
മഞ്ഞിൽ മൂടിയ കാശ്മീരിന്റെ മനോഹരമായ കാഴ്ചകൾക്കിടയിൽ വലിയ രീതിയിൽ ഈ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. സിനിമകളിൽ മാത്രം കണ്ടുപരിചിതമുള്ള ഈ കാഴ്ച കാണാനായി എത്തുന്നവരും നിരവധിയാണ്. ഇതിന് മുൻപ് ഇത്തരത്തിൽ ഒരവസ്ഥ ഇവിടെ ഉണ്ടായിട്ടില്ല എന്നാണ് ഇവിടെത്തുന്നവർ പറയുന്നത്. അതുകൊണ്ടുതന്നെ ഈ അപൂർവ കാഴ്ച തേടി എത്തുന്നവരുടെ എണ്ണവും നിരവധിയാണ്. തണുത്തുറഞ്ഞ കാശ്മീരിന്റെ മനോഹാരിത തേടിയെത്തുന്നവർ മുഴുവൻ പറയുന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച ഇവിടെയാണ് എന്നാണ്.
അതേസമയം കാശ്മീരിലെ മിക്കയിടങ്ങളിലേയും താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തിയതോടെ ഇവിടങ്ങളിലെ മിക്ക നദികളും തടാകങ്ങളും ഇത്തരത്തിൽ തണുത്തുറഞ്ഞ നിലയിലാണ്.
Story highlights; Harsh Winter Period in Kashmir