ലോക ബാഡ്മിന്റൺ വേദിയിൽ മലയാളി തിളക്കം; താരമാകാൻ എച്ച് എസ് പ്രണോയ്
ആദ്യ ഗെയിം നഷ്ട്ടപെട്ടതിന് ശേഷം തിരിച്ചടിച്ച് മലയാളി താരം എച്ച് എസ് പ്രണോയ് ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് ക്വാർട്ടറിൽ കടന്നു. അട്ടിമറികൾ തുടർ കഥയാക്കിയ പ്രണോയ് പ്രീ ക്വാർട്ടറിൽ 11 സീഡ് റാസ്മസ് ജെംകെ യെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് തോൽപ്പിച്ചത്.
ആദ്യമായാണ് പ്രണോയ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ക്വാർട്ടറിലെത്തുന്നത്. മത്സര ശേഷം ജേഴ്സിയൂരി പ്രണോയ് നടത്തിയ ആഘോഷം മാത്രം മതി ഈ വിജയത്തിന്റെ വലിപ്പം മനസിലാക്കാൻ. ആദ്യ ഗെയിം 16-21ന് പരാജയപ്പെട്ട പ്രണോയ് രണ്ടാമത്തെ ഗെയിം 21 -18 നും നിർണായകമായ മൂന്നമത്തെ മത്സരം ആവേശകരമായ പോരാട്ടത്തിനൊടുവിൽ 22 -20 നും സ്വന്തമാക്കി.
Read More: ‘ചെമ്പിന്റെ ചേലുള്ള കുഞ്ഞാലി..’; ഹൃദയം കീഴടക്കിയ ഗാനത്തിന്റെ മേക്കിംഗ് വിഡിയോ പ്രേക്ഷകരിലേക്ക്
ഇന്ന് വൈകിട്ട് 6 മണിക്ക് തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ക്വാർട്ടറിൽ സിംഗപ്പൂർ താരം ലോ കിംഗ് യൂവിനെയാണ് പ്രണോയ് നേരിടുന്നത്. മുൻപ് ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലിൽ എത്തിയ സിംഗപ്പൂർ താരത്തിനെതിരെ മത്സരം കടുക്കുമെന്നുറപ്പാണ്. ലോകമെമ്പാടുമുള്ള ബാഡ്മിന്റൺ പ്രേമികൾക്കൊപ്പം മലയാളികളും പ്രണോയിയുടെ ക്വാർട്ടർ വിജയാഘോഷത്തിനായി കാത്തിരിക്കുകയാണ്.
Story highlights- HS Prannoy beats 11th seed Rasmus Gemke becomes 4th Indian to reach quarter-finals