lakshya

ആർച്ചയുടെയും ചിന്നാലിയുടെയും പ്രണയ കാവ്യം- ഇളവെയിൽ ഗാനത്തിന്റെ വിഡിയോ ടീസർ

December 1, 2021

രണ്ടുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ നാളെ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ടീസറുകളും പാട്ടുകളും ട്രെയ്‌ലറുമെല്ലാം ഇതിനോടകം തന്നെ ഹിറ്റായി മാറി. മൂന്നു ദേശീയ പുരസ്‌കാരങ്ങളുടെ പകിട്ടിൽ ചിത്രം എത്തുമ്പോൾ പ്രതീക്ഷയും വാനോളമാണ്. ഇപ്പോഴിതാ, ചിത്രത്തിലെ ഇളവെയിൽ എന്ന ഗാനത്തിന്റെ വിഡിയോ ടീസർ എത്തിയിരിക്കുകയാണ്.

പ്രഭ വർമ്മയുടെ വരികൾക്ക് റോണി റാഫേൽ ഈണം പകർന്നിരിക്കുന്നു. എം ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം ഹിറ്റാണ്. ആർച്ചയുടെയും ചിന്നാലിയുടെയും പ്രണയമാണ് വിഡിയോ പങ്കുവയ്ക്കുന്നത്. ആർച്ചയായി കീർത്തി സുരേഷ് എത്തുമ്പോൾ ചിന്നാലിയായി തായ്‌ലൻഡിൽ നിന്നുള്ള നടനാണ് എത്തുന്നത്.

Read More: ഇടിമിന്നൽ പ്രകടനവുമായി ടൊവിനോ തോമസ് -‘മിന്നൽ മുരളി’ ബോണസ് ട്രെയ്‌ലർ

മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ് ഇത്. മാത്രമല്ല, മികച്ച ചിത്രമുൾപ്പടെ മൂന്നു ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം.തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഐ വി ശശിയുടെ മകൻ അനിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.

Story highlights- ilaveyil song video teaser