കായിക ലോകത്ത് വീണ്ടും ഇന്ത്യ-പാകിസ്താൻ പോരാട്ടം

December 17, 2021

കായിക പോരാട്ടമേതായാലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത് കായികലോകത്ത് വലിയ ചർച്ചയാകാറുണ്ട്. ഇന്ന് വീണ്ടും ഇന്ത്യ പാക് മത്സരം അരങ്ങേറുകയാണ്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഹോക്കിയിലാണ് പരമ്പരാഗത എതിരാളികൾ ഏറ്റുമുട്ടുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്ന് ഇന്ത്യ ജയിച്ചാൽ സെമി ഉറപ്പാണ് എന്നുള്ളത് കൊണ്ട് മത്സരം കൂടുതൽ കടുക്കുമെന്നത് നിശ്ചയം.

ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണ കൊറിയയുമായി സമനിലയിൽ പിരിഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ മറുപടിയില്ലാത്ത 9 ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പാകിസ്താനെ നേരിടാനിറങ്ങുന്നത്. പാകിസ്താൻ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയിരുന്നു. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത നേടാനാകാത്ത പാകിസ്താന് ഈ ടൂർണമെന്റ് വിജയം ആത്മവിശ്വാസത്തിലേക്ക് തിരികെയെത്തുന്നതിന് സഹായിക്കുമെന്നുറപ്പാണ്.

Read More: ‘ചെമ്പിന്റെ ചേലുള്ള കുഞ്ഞാലി..’; ഹൃദയം കീഴടക്കിയ ഗാനത്തിന്റെ മേക്കിംഗ് വിഡിയോ പ്രേക്ഷകരിലേക്ക്

കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം ഇന്ത്യയും പാകിസ്താനും തമ്മിലായിരുന്നു. മഴ കാരണം മത്സരം മുടങ്ങിയതിനെ തുടർന്ന് കീരീടം പങ്കിട്ടിരുന്നു. t20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന്റെ ശേഷം ഒരു ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിന് കളമൊരുങ്ങുമ്പോൾ വലിയ പോരാട്ടം പ്രതീക്ഷിക്കുകയാണ് കായിക പ്രേമികൾ.

Story highlights- india pakistan hockey match today