വരകൊണ്ട് മാത്രം അതിർത്തി തിരിച്ച രണ്ട് രാജ്യങ്ങൾ- പാസ്‌പോർട്ടും ചെക്കിങ്ങുകളുമില്ലാതെ യാത്ര ചെയ്യാം

December 20, 2021

ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കുമ്പോൾ ധാരാളം നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ബന്ധപ്പെട്ട പേപ്പറുകളോ പാസ്സ്പോർട്ടോ ഒന്നും കാണിക്കാതെ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകാൻ സാധിക്കുന്ന ഒരിടമുണ്ട്. മാത്രമല്ല, ഈ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തിരിക്കുന്നത് വെറും ഒരു വരകൊണ്ടുമാത്രമാണ്.

നെതർലാൻഡും ബെൽജിയവും അതിർത്തി പങ്കിടുന്ന ബാർലെ എന്ന നഗരമാണ് ഇങ്ങനെയുള്ള പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമാകുന്നത്. വീടും ബാങ്കും കഫേയുമൊക്കെ ഇവിടെ രണ്ടു രാജ്യങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്.

ഇവിടെ രാജ്യാതിർത്തി മനസിലാക്കുന്ന തരത്തിൽ പ്രത്യേകിച്ച് ഒന്നുമില്ല. ചില വരകളും വെളുത്ത അടയാളങ്ങളുമൊക്കെ മാത്രമേ ഉള്ളു. ബെൽജിയത്തിലേക്കും അവിടെ നിന്നും നെതർലന്റിലേക്കും യഥേഷ്ട്ടം സഞ്ചരിക്കാം.

ഈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന വീടുകൾ ഏതു രാജ്യത്താണ് ഉൾപ്പെടുന്നത് എന്നറിയാൻ സാധിക്കും. വീടുകളുടെ രാജ്യം വ്യക്തമാക്കി രണ്ടു നമ്പറുകളും ഒരു ചെറിയ പതാകയും ഉണ്ടാകും.

Read More: മിയക്കുട്ടിയെപ്പോലെ സൂപ്പറാണ് ദീദി ദിയയും; അതിമനോഹരമായി പാട്ടുപാടി സഹോദരങ്ങൾ, വിഡിയോ

ഇവിടെ, ബെൽജിയത്തിന്റെ ഭാഗമായുള്ള സ്ഥലങ്ങളെ ബാർലെ- ഹെർട്ടോഗ് എന്നും നെതർലാൻഡ് പ്രദേശങ്ങളെ ബാർലെ- നസ്സാവു എന്നുമാണ് വിളിക്കുന്നത്. അധികം ജനസാന്ദ്രതയുള്ള സ്ഥലമല്ല ബാർലെ. പതിനായിരത്തിൽ താഴെയാണ് ഇവിടെ ആളുകൾ. വളരെ സ്വതന്ത്രമായി നിങ്ങൾക്ക് ബാർലെയിൽ രണ്ടു രാജ്യങ്ങളിലൂടെ സഞ്ചരിക്കാം.

Story highlights- international borders of Belgium and nether land