ഈണം നൽകി ബിജിബാൽ, അതിമനോഹരമായി ആലപിച്ച് ചിത്ര; ആസ്വാദകമനംതൊട്ട് ‘തിരമാലയാണ് നീ..’

December 14, 2021

പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കുകയാണ് കെ എസ് ചിത്രയുടെ അതിമനോഹര ശബ്ദത്തിൽ പ്രേക്ഷകരിലേക്കെത്തിയ ‘തിരമാലയാണ് നീ’ എന്ന ഗാനം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഈണം നൽകിയ ഗാനം ‘വിഡ്ഢികളുടെ മാഷ്’ എന്ന ചിത്രത്തിലേതാണ്. അതിവേഗത്തിൽ പ്രേക്ഷക ഹൃദയത്തിലേക്കെത്തിയ മെലഡിക്ക് കേൾവിക്കാരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നവാഗതനായ അനീഷ് വി എ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വിഡ്ഢികളുടെ മാഷ്. ദിലീപ് മോഹൻ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ദിലീപ് മോഹൻ തന്നെയാണ്. ചിത്രത്തിൽ അഞ്ജലി നായർ, ശാരി, മണിയൻപിള്ള രാജു, അനീഷ് ഗോപാൽ, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഗത, നിർമ്മൽ പാലാഴി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Read also: വിനീത് ശ്രീനിവാസന്റെ വരികൾക്ക് ശബ്ദം നൽകി ഭാര്യ ദിവ്യ; പ്രേക്ഷക സ്വീകാര്യത നേടി ‘ഹൃദയ’ത്തിലെ മൂന്നാമത്തെ ഗാനവും

പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ആസ്വാദകരിലേക്കെത്തുന്നത്. ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ഗാനം ഇതിനോടകം നിരവധിപ്പേർ പങ്കുവെച്ചുകഴിഞ്ഞു.

Read also; ‘മേഘ്‌ന നിന്നെക്കാണാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു’; ഹൃദയംതൊടുന്ന കുറിപ്പുമായി നവ്യ നായർ

Story highlights : K S Chithra singing Thiramaalayanu Nee