പള്ളിവാള് ഭദ്രവട്ടകം…അമ്മയ്‌ക്കൊപ്പം പാട്ട് പാടി രുദ്ര, ശ്രദ്ധനേടി കൈലാസ് മേനോൻ പങ്കുവെച്ച വിഡിയോ

December 13, 2021

കുരുന്നുകളുടെ കളിയും ചിരിയും കൊച്ചുവർത്തമാനങ്ങളുമൊക്കെ സോഷ്യൽ ഇടങ്ങളുടെ മനം കവരാറുണ്ട്… അത്തരത്തിൽ ജനിച്ചതുമുതൽ നിരവധി ആരാധകരെ നേടിയെടുത്തതാണ് സംഗീത സംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്ര. അച്ഛനൊപ്പം പാട്ട് പാടിയും കീ ബോർഡ് വായിച്ചുമൊക്കെ രുദ്ര ഇതിനോടകം സോഷ്യൽ ഇടങ്ങളുടെ മനം കവർന്നതാണ്. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം പാട്ട് പാടുന്ന കുരുന്നിന്റെ ക്യൂട്ട് വിഡിയോയാണ് കാഴ്ചക്കാരിൽ മുഴുവൻ ചിരി നിറയ്ക്കുന്നത്.

അമ്മ പാടുന്ന പാട്ടുകൾക്കൊക്കെ ബാക്കി മൂളുകയാണ് ഈ കുരുന്ന്. പള്ളിവാള് ഭദ്രവട്ടകം, കിം കിം കിം തുടങ്ങിയ പാട്ടുകളാണ് അമ്മയ്‌ക്കൊപ്പം ഈ കുരുന്ന് മൂളുന്നത്. ‘അമ്മ പാടിയവസാനിപ്പിക്കുന്നിടത്താണ് കുഞ്ഞു രുദ്രയുടെ പാട്ട് എന്നതാണ് കൂടുതൽ ആകർഷകം. പാട്ട് പോലെത്തന്നെ അതിമനോഹരമാണ് പാട്ടിന് ശേഷമുള്ള കുരുന്നിന്റെ ചിരിയും.

Read also: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; സിബിഐ അഞ്ചാം ഭാഗത്തിൽ വിക്രമായി ജഗതി ശ്രീകുമാറും

മകന്റെ ചിത്രവും വീഡിയോകളും കൈലാസ് മേനോൻ നേരത്തേയും പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂനിയർ കൈലാസിനും നല്ല സംഗീതജ്ഞാനമുണ്ടെന്നാണ് മിക്കവരുടേയും അഭിപ്രായം.

2015–ൽ ആണ് കൈലാസ് മേനോനും അവതാരകയും അഭിഭാഷകയായ അന്നപൂർണ ലേഖയും വിവാഹിതരായത്. കഴിഞ്ഞ ആഗസ്റ്റ് 17 നാണ് കൈലാസ് മേനോന് കുഞ്ഞുണ്ടായത്. ജനിച്ചത് മുതൽ സോഷ്യൽ ഇടങ്ങളിലെ താരമാണ് സമന്യു രുദ്ര.

Story highlights: Kailas Menon shares son Samanyu Rudra video