‘ഞാൻ ഒരു പെർഫെക്ട് താരമല്ല, ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്’- ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ്

December 22, 2021

കേരള ബ്ലാസ്റ്റേഴ്സിലൂടെ വളർന്ന് കേരളക്കരയുടെ ഫുട്ബോൾ മാഹാത്മ്യം ഇന്ത്യൻ ഫുട്‍ബോളിന് കാണിച്ച് കൊടുത്ത മികവുറ്റ താരങ്ങളിലൊരാളാണ് സഹൽ എന്ന കണ്ണൂർ സ്വദേശി. ഇന്ത്യൻ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സിസിന്റെയും മധ്യനിരയിലെ പ്രധാന താരം. മധ്യനിരയിലെ പ്രകടന മികവുകൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് ‘ഇന്ത്യൻ ഒസിൽ’ എന്ന വിളിപ്പേര് സ്വന്തമാക്കാനും സഹലിന് സാധിച്ചു.

ഇന്ത്യയുടെ എറ്റവും സ്കിൽഫുൾ ഫുട്ബോളർമാരുടെ ലിസ്റ്റെടുത്താൽ മുൻ നിരയിൽ തന്നെ സഹലുണ്ടാകുമെന്നുറപ്പാണ്. 2021 ഐ എസ് എൽ സീസണിൽ മധ്യനിരയിൽ കളി മെനയുന്നതിനൊപ്പം ഗോളടിച്ചും സഹൽ കഴിവ് തെളിയിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ ഗോൾ അടിക്കുന്നതിൽ ഏറെ പിന്നോക്കം പോയ സഹൽ ഈ സീസണിൽ കരുത്തരായ എ ടി കെ-യ്ക്കെതിരെയും മുംബൈക്ക് എതിരെയും ഗോൾ നേടി മിന്നുന്ന ഫോം തുടരുകയാണ്.

Read More: സർഗ്ഗ വൈഭവവും അക്ഷര സ്ഫുടതയും ഒത്തിണക്കി മേഘ്‌നകുട്ടി പാടി ‘ഇന്ദുകലാമൗലി..’- ഓടിയെത്തി ചേർത്തണച്ച് വിധികർത്താക്കൾ; വിഡിയോ

ഇത്രമേൽ മികവാർന്ന കളി പുറത്തെടുക്കുമ്പോളും താനൊരു പെർഫെക്ട് പ്ലയർ ആണെന്ന് കരുതുന്നില്ലെന്നും ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും അതിനു വേണ്ടി എന്ത് പ്രയത്നം ചെയ്യാനും തയ്യാറാണെന്നും സഹൽ പറഞ്ഞു. ഫുട്ബോൾ കളത്തിൽ വിനയത്തിന്റെ മാതൃകയാകുകയാണ് സഹൽ തന്റെ വാക്കുകളിലൂടെ..

Story highlights- Kerala Blasters’ Sahal Abdul Samad