ഒരു ലോട്ടറി ഒപ്പിച്ച പുലിവാലുമായി ദിലീപ്-‘കേശു ഈ വീടിന്റെ നാഥൻ’ ട്രെയ്ലർ എത്തി

നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയാണ് ദിലീപ് നായകനായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിൽ ഒരു വയോധികന്റെ വേഷത്തിലാണ് നടൻ എത്തുന്നത്. കേശുവായി ദിലീപ് എത്തുമ്പോൾ നായികയായി എത്തുന്നത് ഉർവശിയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്ലർ എത്തിയിരിക്കുകയാണ്.
സുഹൃത്തുക്കളായ ദിലീപും നാദിർഷായും ഒന്നിച്ചെത്തുമ്പോൾ ചിരിവിരുന്നിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ല എന്ന ഉറപ്പാണ് ട്രെയ്ലർ നൽകുന്നത്. ചിത്രത്തിൽ കുടവയറും കഷണ്ടിയുമൊക്കെയായി അറുപതിന് മേൽ പ്രായം തോനിക്കുന്ന ലുക്കിലാണ് ദിലീപ്. മുൻപ് ഈ ലുക്കിനായി മൊട്ടയടിച്ച രീതിയിൽ ദിലീപ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Read More: ഇത് കോശി കുര്യനല്ല ഡാനിയൽ ശേഖർ; റാണയുടെ ഗംഭീരപ്രകടനത്തിന് നിറഞ്ഞ കൈയടി, ട്രെയ്ലർ
സജീവ് പാഴൂർ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉർവശിയാണ് ദിലീപിന്റെ നായികയായി ‘കേശു ഈ വീടിന്റെ നാഥനി’ൽ എത്തുന്നത്. കേശുവായി ദിലീപ് എത്തുമ്പോൾ സഹോദരി വേഷത്തിൽ പൊന്നമ്മ ബാബു ഉണ്ട്. ‘മൈ സാന്റാ’ ആണ് ദിലീപിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. പ്രൊഫസർ ഡിങ്കനും തിയേറ്ററുകളിലേക്ക് എത്താനുണ്ട്.
Story highlights- keshu ee veedinte naadhan trailer