കേശുവിനായി യേശുദാസ് പാടിയ ഗാനം- ഹിറ്റ് ലിസ്റ്റിൽ ഇടംനേടി ‘കേശു ഈ വീടിന്റെ നാഥനി’ലെ ഗാനം

December 11, 2021

നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയാണ് ദിലീപ് നായകനായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിൽ ഒരു വയോധികന്റെ വേഷത്തിലാണ് നടൻ എത്തുന്നത്. കേശുവായി ദിലീപ് എത്തുമ്പോൾ നായികയായി എത്തുന്നത് ഉർവശിയാണ്. ചിത്രത്തിൽ ദിലീപിനായി യേശുദാസ് പാടിയ ഗാനം ശ്രദ്ധേയമാകുകയാണ്.

സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷായാണ് ഈണം പകർന്നിരിക്കുന്നത്. ദിലീപിനും ഉർവശിക്കും പുറമെ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക, നസ്ലിൻ,വൈഷ്ണവി എന്നിവരും വേഷമിട്ടിരിക്കുന്നു.

Read More: ‘രാവിൽ വീണാനാദം പോലെ’, മനോഹര നൃത്തച്ചുവടുകളുമായി പാർവതി നമ്പ്യാർ

കുടവയറും കഷണ്ടിയുമൊക്കെയായി ചിത്രത്തിൽ വലിയ മേക്കോവർ നടത്തിയിരുന്നു ദിലീപ്. മുൻപ് തന്നെ ഈ ലുക്കിനായി മൊട്ടയടിച്ച രീതിയിൽ ദിലീപ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സജീവ് പാഴൂർ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉർവശിയാണ് ദിലീപിന്റെ നായികയായി ‘കേശു ഈ വീടിന്റെ നാഥനി’ൽ എത്തുന്നത്. കേശുവായി ദിലീപ് എത്തുമ്പോൾ സഹോദരി വേഷത്തിൽ പൊന്നമ്മ ബാബു ഉണ്ട്. ‘മൈ സാന്റാ’ ആണ് ദിലീപിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. പ്രൊഫസർ ഡിങ്കനും തിയേറ്ററുകളിലേക്ക് എത്താനുണ്ട്.

Story highlights- keshu ee veedinte nadhan song out now