ചാക്കോച്ചനെ മലർത്തിയടിക്കുന്ന ചിന്നു ചാന്ദിനി; ചിരിനിറച്ച് വിഡിയോ

December 16, 2021

സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയ ഭീമന്റെ വഴി. കുഞ്ചാക്കോ ബോബനും ചിന്നു ചാന്ദിനിയും മുഖ്യകഥാപാത്രങ്ങളായ ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചോട് ചേർത്തിരുന്നു. ഇപ്പോഴിതാ ചാക്കോച്ചനെ മലർത്തിയടിക്കുന്ന ചിന്നുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളുടെ സ്വീകാര്യത നേടുന്നത്. ഭീമനെയും കൂടി പഠിപ്പിക്കുവോ ജൂഡോ, പെണ്ണുങ്ങളെല്ലാം പോളിയല്ലേ എന്ന ക്യാപ്‌ഷനോടെ ചാക്കോച്ചൻ തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നതും.

തമാശയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം നിർവഹിച്ച ചിത്രമാണ് ഭീമന്റെ വഴി. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമ്മാതാക്കളായി റിമ കല്ലിങ്കലും ആഷിഖ് അബുവും എത്തുന്നുണ്ട്. അതേസമയം കുഞ്ചാക്കോ ബോബന് പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജിനു ജോസഫ്, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also: ഭാവാഭിനയത്തിൽ അതിശയിപ്പിച്ച് ഒരു കുഞ്ഞുമിടുക്കി; കോമഡി ഉത്സവവേദിയുടെ കണ്ണുനിറച്ച പ്രകടനം

ജല്ലിക്കട്ട് സിനിമയിലൂടെ ഈ വർഷം നാഷണൽ അവാർഡ് നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഭീമൻ്റെ വഴി. വിജയ് ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സംവിധായകനായ മുഹ്സിൻ പരാരി ഗാനങ്ങൾ രചിച്ചിരിക്കുന്നു. അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. കേരളത്തിൽ 130 ഓളം തിയേറ്ററുകളിൽ ഭീമൻ്റെ വഴി പ്രദർശനത്തിനെത്തിയിരുന്നു.

Story highlights: Kunchakko boban shares funny video with chinnu