വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന മാസ്മരിക ഗാനം; ‘കുറുപ്പ്’ സിനിമയിലെ വില്ലന്റെ ഗാനം പ്രേക്ഷകരിലേക്ക്

December 4, 2021

നടൻ ദുൽഖർ സൽമാൻ നായകനായി ഏറെക്കാലമായി കാത്തിരുന്ന മലയാളം ത്രില്ലർ ചിത്രമാണ് കുറുപ്പ്. ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രീമിയർ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ നവംബർ 12 ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു.മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ, കുറുപ്പ് സിനിമയിൽ ഏറ്റവുമധികം ആവേശം കൊള്ളിച്ച പാതിരാ കാലം എന്ന ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

വലിയ വിജയമായി മാറിയിരിക്കുകയാണ് കുറുപ്പ്. ഏറെക്കാലത്തിന് ശേഷം തിയേറ്ററുകളെ സജീവമാക്കിയ ചിത്രം എന്ന നിലയിലും കുറുപ്പിന് സ്വീകാര്യത ഏറെയാണ്. ശ്രീനാഥ്‌ രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

Read More: സൗന്ദര്യ കിരീടംചൂടി മകൾ- ഹൃദയംതൊടുന്ന കുറിപ്പുമായി ആശ ശരത്ത്

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights- kurup movie Paathira Kaalam – Video Song