‘പൊന്നുരുകും പൂക്കാലം..’ സ്ത്രീശബ്ദത്തിൽ അതിമനോഹരമായി പാടി അതുല്യ കലാകാരൻ- വിഡിയോ

December 3, 2021

വൈവിധ്യമാർന്ന കഴിവുകളുള്ള ആളുകളുണ്ട്. പലർക്കും അത്തരം കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു അവസരം ലഭിക്കാറില്ല. ഒരിക്കൽ ഒരു വേദി ലഭിച്ചുകഴിഞ്ഞാൽ അവർ താണ്ടുന്ന ഉയരങ്ങളും ചെറുതല്ല. അങ്ങനെ ലോക്ക് ഡൗൺ സമയത്ത് ശ്രദ്ധേയനായ ഒരു കലാകാരൻ ഇപ്പോൾ വേദിയിൽ കീഴടക്കി മുന്നേറുകയാണ്. ചങ്ങനാശേരി പായിപ്പാട് സ്വദേശി ബിജു എന്ന അനുഗ്രഹീത ഗായകനാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവ വേദിയിലേക്ക് എത്തിയിരിക്കുന്നത്.

ബിജുവിന്റെ പ്രത്യേകത അദ്ദേഹത്തിന്റെ ആലാപന ശൈലിയാണ്. സ്ത്രീകളുടെ ശബ്ദത്തിലാണ് അദ്ദേഹം ആലപിക്കുന്നത്. പൊന്നുരുകും പൂക്കാലം എന്ന ഗാനമാണ് ആദ്യമായി വേദിയിൽ ബിജു ആലപിക്കുന്നത്. കേട്ടിരുന്നവരെല്ലാം ഒന്നടങ്കം ഞെട്ടി. കാരണം, സ്ത്രീകൾ പോലും വിസ്മയിച്ചുപോകുന്ന രീതിയിൽ അതിമനോഹരമായാണ് ബിജു പാടുന്നത്.

Read More: ഇനി ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം, KENME online English- ലൂടെ

ജാനകിയമ്മയുടെ മനോഹര ശബ്ദത്തിലാണ് ബിജു പാടിയത്. ഒരു ഗായകൻ എന്നതിലുപരി സമൂഹികപ്രവർത്തകൻ കൂടിയാണ് ബിജു. അവയവദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ ബിജു സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത ഒരു വ്യക്തിയെ ആണ് വിവാഹം കഴിച്ചത്. ഈ അനുഗ്രഹീത കലാകാരന്റെ സംഗീതവൈഭവം ലോകമറിയട്ടെ.

Story highlights- male artist with a mesmerizing female voice