മൈജിയുടെ ഏറ്റവും പുതിയ ഷോറൂം പുതിയറയില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം ഡിസംബര്‍ 18 മുതല്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഏറ്റവും നല്ല ഗാഡ്ജറ്റുകള്‍ ഏറെ ഓഫറുകളോടെ ലഭ്യമാക്കി, മികച്ച കളക്ഷനൊപ്പം ആകര്‍ഷകമായ വിലക്കുറവും കൂടിയൊരുക്കിയാണ് മൈജിയുടെ ഏറ്റവും പുതിയ ഷോറൂം പുതിയറ ജംഗ്ഷന്‍ മിനി ബൈപാസിലെ കല്ലുത്താന്‍ കടവില്‍ പ്രവര്‍ത്തനമാരംഭിക്കുക. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉച്ചയ്ക്ക് 12 മണിക്ക് നിര്‍വഹിക്കും. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ടി. രനീഷും പങ്കെടുക്കും.
സ്മാര്‍ട്ട് ഫോണ്‍, ടി.വി., ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, ആക്‌സസറീസ് തുടങ്ങി ഗാഡ്ജറ്റുകളും ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം വേറൊരു റേഞ്ച് ഓഫറുകളോടെ പുതിയറ മൈജിയില്‍ ഒരുക്കിയിട്ടുണ്ട്. അനേകം ഇനോഗ്രല്‍ ഓഫറുകളാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി മൈജിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ മാത്രം ലഭിക്കുന്ന മറ്റ് അനവധി ഓഫറുകളുമുണ്ട്. ഒപ്പം ലോകോത്തര ബ്രാന്‍ഡുകളുടെ നിരവധി ഉല്പന്നങ്ങളും പുതിയറ മൈജിയിലുണ്ട്. കൂടാതെ ഗാഡ്ജറ്റുകള്‍ വേഗത്തിലും വിശ്വാസ്യതയിലും സര്‍വീസ് ചെയ്യുന്ന മൈജി കെയറും ഷോറൂമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പുതിയറയ്ക്ക് ഏറ്റവും മികച്ച റിപ്പയര്‍&സര്‍വീസും മൈജി ഉറപ്പുവരുത്തുന്നു.
Read More: കായിക ലോകത്ത് വീണ്ടും ഇന്ത്യ-പാകിസ്താൻ പോരാട്ടം
എന്തും എന്തിനോടും മാറ്റി വാങ്ങാനുള്ള എക്സ്ചേഞ്ച് പ്ലാനുകള്‍, ഉല്പന്നങ്ങള്‍ക്ക് മൈജി നല്‍കുന്ന അധിക വാറണ്ടിയുമായി എക്സ്റ്റന്‍ഡഡ് പ്ലാനുകള്‍, ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ പുതിയത് വാങ്ങാനുള്ള പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എന്നിവയെല്ലാം പുതിയറ മൈജിയിലുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്‌കീമുകളും പുതിയറ മൈജിയില്‍ ലഭ്യമാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.
Story highlights- MyG latest showroom opens tomorrow in puthiyara