ബഹിരാകാശത്ത് വിളഞ്ഞ മുളക് ചെടികൾ; കൃഷിയ്ക്ക് പിന്നിൽ

December 7, 2021

ബഹിരാകാശത്ത് വിളഞ്ഞ മുളകിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നത്. ഇത് രണ്ടാം തവണയാണ് ബഹിരാകാശത്ത് മുളക് കൃഷി ചെയ്യുന്നത്. 137 ദിവസങ്ങൾ കൊണ്ടാണ് ബഹിരാകാശത്ത് മുളക് വിളയിച്ചെടുക്കാൻ കഴിഞ്ഞത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളാണ് മുളക് കൃഷി നടത്തിയത്. അവിടെ വിളവെടുപ്പ് നടത്തിയ മുളകുകൾ അവിടെയുള്ളവർ തന്നെയാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും.

മുളകിൽ ധരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സുഗമമാക്കാൻ സഹായിക്കുന്ന ഭക്ഷണ വിഭവമാണ്. ഇത്തരം ഭക്ഷണം ഇടയ്ക്ക് കഴിക്കേണ്ടത് ബഹിരാകാശ സഞ്ചാരികൾക്ക് അത്യാവശ്യമായ ഒന്നാണ്. കാരണം ബഹിരാകാശത്ത് താമസിക്കുന്നവരിൽ കൂടുതൽ കാലം ഭാരമില്ലായ്‌മ അനുഭവിച്ചുകഴിയുമ്പോൾ കാലക്രമേണ രുചിയും മണവും തിരിച്ചറിയാൻ ബുദ്ധിമുട്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇത്തരം ഭക്ഷണം അനിവാര്യമാണ് എന്നാണ് ഗവേഷകരുടെ അഭിപ്രായം.

Read also;കുഞ്ഞിന്റെ ദേഹത്തേക്ക് പതിക്കാൻ ഒരുങ്ങിയ ഫ്രിഡ്ജ്, അപകടം ഒഴിവായത് റെസ്റ്ററന്റ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അതേസമയം ഇത് രണ്ടാം തവണയാണ് ബഹിരാകാശത്ത് മുളക് കൃഷി നടത്തുന്നത്. 137 ദിവസങ്ങൾ കൊണ്ടാണ് മുളക് പാകമായത്. ഇതാദ്യമായാണ് ഇത്രയും കൂടുതൽ ദിവസമെടുത്ത് ബഹിരാകാശത്ത് കൃഷി ചെയ്യുന്നത്. ഭൂമിയിൽ നിന്നും നടത്തിയ പരീക്ഷണങ്ങളിൽ 120 ദിവസത്തിനുള്ളിൽ മുളക് വിളവെടുക്കാം എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ പതിനേഴ് ദിവസം അധികമെടുത്താണ് ബഹിരാകാശത്ത് ഇത്തവണ മുളക് വിളവ് ചെയ്തെടുത്തത്.

Story highlights;nasa astronauts grow chilli in space