കീർത്തിയ്‌ക്കൊപ്പം ഗാനചിത്രീകരണത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത് സഹോദരി – നീയേ എൻ തായേ മേക്കിംഗ് വിഡിയോ

December 16, 2021

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഇതിഹാസ കാലഘട്ടത്തിന്റെ കഥപറഞ്ഞ ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. ചിത്രം ഡിസംബർ 2 ന് ആണ് തിയേറ്ററുകളിൽ എത്തിയത്. ഡിസംബർ 17 ന് ആമസോൺ പ്രൈം വിഡിയോയിലും ചിത്രം റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും OTT പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റ് ആണ്. ഇപ്പോഴിതാ, നീയേ എൻ തായേ എന്ന ഗാനത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ബി കെ ഹരി നാരായണന്റെ വരികൾക്ക് ഗാനം ചിട്ടപ്പെടുത്തിയത് റോണി റാഫേൽ ആണ്. ഹരിശങ്കർ, രേഷ്മ രാഘവേന്ദ്ര എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. കവിത സോണിഷ്, റെജനി പരമാനന്ദൻ, ശ്രീദേവി എന്നിവർ കോറസ് പാടിയിരിക്കുന്നു. പാട്ടിലുടനീളം വീണ വായിച്ചിരിക്കുന്നത് സൗന്ദർ രാജ് ആണ്.

Read More: ആവേശം നിറച്ച് ’83’ ലെ ഗാനം; മനോഹരമായി പാടി ബെന്നി ദയാൽ

മോഹൻലാൽ നായകനായ ചിത്രം ആദ്യം ഓടിടി റിലീസിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട്, സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തു. രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഡിസംബർ 2 ന് ലോകമെമ്പാടുമുള്ള 4,100 സ്‌ക്രീനുകളിൽ റിലീസ് ചെയ്തത്. ഇതിഹാസ ചിത്രത്തിൽ സുനിൽ ഷെട്ടി, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, അശോക് സെൽവൻ, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയവർ മോഹൻലാലിനൊപ്പം വേഷമിട്ടിരിക്കുന്നു.

Story highlights- neeye en thaaye making video