ചിരിവേദിയിൽ ഹിറ്റ്ഗാനത്തിന് ചുവടുവെച്ച് സനുഷ- വിഡിയോ

December 30, 2021

ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ ‘നാളൈ നമതൈ’യിലൂടെയാണ് നായികയായി മടങ്ങിയെത്തിയത്. മലയാളത്തിൽ ദിലീപിനൊപ്പം മിസ്റ്റർ മരുമകനിലും നായികാവേഷം അവതരിപ്പിച്ചു. തുടർച്ചയായി സിനിമകൾ ചെയ്യാറില്ലെങ്കിലും സമൂഹമാധ്യമങ്ങളിളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് സനുഷ. 

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിശേഷം സനുഷ ആദ്യമായി പങ്കുവെച്ചത് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലൂടെയാണ്. പിന്നീട് സ്റ്റാർ മാജിക്കിൽ ഒട്ടേറെ തവണ അതിഥിയായി സനുഷ എത്തി. ഇപ്പോഴിതാ, വീണ്ടും സ്റ്റാർ മാജിക്കിൽ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിൽ അതിഥിയായി സനുഷ എത്തിയിരിക്കുകയാണ്.

Read Also: സിനിമകണ്ട പ്രേക്ഷകരുടെ പ്രതികരണമറിയാൻ വേഷം മാറി തിയേറ്ററിലെത്തി സായ് പല്ലവി- വിഡിയോ

സ്റ്റാർ മാജിക് വേദിയിലെ സനുഷയുടെ നൃത്തമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അടുത്തിടെ ഹിറ്റായ തമിഴ് ഗാനത്തിനാണ് സനുഷ ചുവടുവയ്ക്കുന്നത്. അതേസമയം, സനുഷയുടെ പുതിയ മലയാള ചിത്രം കാശ്മീരിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ബാലതാരമായെത്തി ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റംകുറിച്ചതാണ് സനുഷ. നായികയായി വേഷമിട്ടിരുന്നുവെങ്കിലും കുറച്ചുനാളുകളായി സനുഷ അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്യിരുന്നു. പാട്ടും നൃത്തവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.

Story highlights- sanusha santhosh dance