ആഫ്രിക്കയിലെ കാക്കയും, അഞ്ചുവിന്റെ ആറും; രസകരമായ കൗണ്ടറുകളുമായി വേദിയെ പൊട്ടിച്ചിരിപ്പിച്ച് ജാക്കി, വിഡിയോ

December 18, 2021

കലാലോകത്തെ അത്ഭുതപ്രതിഭകളെ കണ്ടെത്തി പ്രേക്ഷകർക്ക് സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. ഇതിനോടകം നിരവധി കലാകാരന്മാരെ പരിചയപ്പെടുത്തിയ ഈ വേദിയിൽ എത്തിയ ജാക്കിയാണ് ഇത്തവണ പ്രേക്ഷകരിൽ ഒരുപോലെ കൗതുകവും ചിരിയും നിറയ്ക്കുന്നത്…

കോമഡി ഉത്സവവേദിയിൽ വെൻട്രിലോക്കിസം എന്ന പരിപാടിയുമായി എത്തിയതാണ് ജമീസ് മുഹമ്മദ്. വേദിയിൽ എത്തിയ ജമീസിനൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കാനായി ജാക്കിയും എത്തിയിരുന്നു. വെൻട്രിലോക്കിസവുമായി എത്തിയ താരത്തിന് കൂടെത്തിയ പാവയാണ് ജാക്കി. ജാക്കിയുടെ രസകരമായ കൗണ്ടറുകളും തമാശകളും വേദിയിൽ ചിരിനിറയ്ക്കുന്നുണ്ട്. സദസിലിരിക്കുന്നവരോട് സംസാരിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ജാക്കി കാഴ്ചക്കാരുടെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

Read also: ‘ഗാനമേ തന്നുനീ…’ മനോഹരമായ മെലഡിയുമായി മധുരം ടീം, വിഡിയോ ഗാനം ശ്രദ്ധനേടുന്നു

അതേസമയം ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഇരുന്നപ്പോൾ ജമീസ് പഠിച്ചെടുത്തതാണ് വെൻട്രിലോക്കിസം. കോമഡി ഉത്സവേദിയിൽ എത്തുന്നതിനായി പരിശീലിച്ച വെൻട്രിലോക്കിസവുമായി വേദിയിൽ എത്തിയ താരത്തിന് മികച്ച കൈയടിയാണ് വേദിയിൽ നിന്നും ലഭിക്കുന്നത്.

Story highlights: Ventriloquism perfomance in Comedy Utsavam