വൃന്ദാവന രാധയായി അനുപമ പരമേശ്വരന്റെ നൃത്തം- മനോഹര വിഡിയോ
ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി നായകനായെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും താരമിപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.
സമൂഹമാധ്യമങ്ങളിലും സജീവമാണ് അനുപമ പരമേശ്വരന്‍. ഇപ്പോഴിതാ, മനോഹരമായൊരു നൃത്തവുമായി എത്തിയിരിക്കുകയാണ് താരം. റൗഡി ബോയ്സ് എന്ന ചിത്രത്തിലെ ബൃന്ദാവനം എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. അനുപമ തന്നെയാണ് സിനിമയിലും ഈ ഗാനരംഗത്ത് എത്തുന്നത്.
അനുപമ പരമേശ്വരൻ നായികയായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് 18 പേജസ്. പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥയുടെ നായികയായാണ് അനുപമ വേഷമിടുന്നത്. ഒരു പ്രണയകഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ജിഎ 2 പിക്ചേഴ്സിന്റെ ബാനറിൽ ബണ്ണി വാസും അല്ലു അരവിന്ദും ചേർന്ന് നിർമ്മിക്കുന്ന ’18 പേജസിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംവിധായകൻ സുകുമാറാണ്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ‘അ ആ’ എന്ന ചിത്രത്തിലൂടെയാണ് അനുപമ തെലുങ്കിൽ ശ്രദ്ധ നേടിയത്. ബോക്സോഫീസിൽ ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പ്രേമം, ശതമാനം ഭവതി, കൃഷ്ണാർജുന യുധം, തേജ് ഐ ലവ് യു, ഹലോ ഗുരു പ്രേമ കോസമെ, രക്ഷസുടു തുടങ്ങിയ ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിട്ടുണ്ട്.
Read Also: ‘മുൻകരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്രോൺ ബാധിതയായിരിക്കുന്നു’- ലക്ഷണങ്ങൾ പങ്കുവെച്ച് ശോഭന
അതേസമയം, തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. മലയാളത്തിൽ കുറുപ്പിലാണ് നടി അവസാനമായി വേഷമിട്ടത്.
Story highlights- anupama parameswaran dance