ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ വീഴ്ത്തിയ ‘സൈനികൻ’
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ചരിത്രം വിജയം… ട്വന്റി ട്വന്റി ലോകകപ്പിലെ ഫൈനൽ പ്രവേശനം, ആകെ മൊത്തം സന്തോഷകരമായ ഓർമകളുമായാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പുതുവർഷം തുടങ്ങിയത്. ടെസ്റ്റിൽ തുടർ വിജയങ്ങളുമായി കുതിച്ച ന്യൂസിലൻഡിന്റെ വിജയയാത്രയ്ക്ക് അവസാനമിട്ടിരിക്കുകയാണ് ബംഗ്ലാ കടുവകൾ. അടിമുടി മാറിയ ബംഗ്ലാദേശ് ടീമിന്റെ ചരിത്ര വിജയം ആഘോഷിക്കപ്പെടുമ്പോൾ ആ വിജയത്തിൽ നാം ഏറെ ഉയർത്തിപിടിക്കുന്നൊരു പേരുണ്ട്…’എബദാത്ത് ഹൊസൈൻ’.
ന്യൂസിലൻഡിന്റെ പേരുകേട്ട ബാറ്റർമാരെ എറിഞ്ഞ് വീഴ്ത്തിയ എബാദത്തിന്റെ പ്രകടനമികവിനുള്ള അംഗീകാരമായിരുന്നു ടെസ്റ്റിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം. വെസ്റ്റ് ഇൻഡീസ്ഫാസ്റ്റ് ബൗളർ ഷെൽടൽ കോർട്ടെലിന് സമാനമായി വിക്കറ്റ് ലഭിക്കുമ്പോഴൊക്കെ സല്യൂട്ടടിച്ചാണ് എബാദത്ത് ഹൊസൈനുമാഘോഷിക്കുന്നത്. ബംഗ്ലാദേശ് എയർ ഫോഴ്സിലെ സൈനികന് ഇതിനുമപ്പുറമെങ്ങനെയാണ് തന്റെ രാജ്യസ്നേഹം പ്രകടിപ്പിക്കാനാവുക.!
പത്ത് വര്ഷം മുൻപ് ബംഗ്ലാദേശ് എയർ ഫോഴ്സിലേക്ക് വോളിബോൾ താരമായാണ് ഹൊസൈനെത്തുന്നത്. അന്ന് മുതലേ താരത്തിന് ക്രിക്കറ്റും വശമുണ്ടായിരുന്നു. വോളിബോളും ജോലിയുമായി പോയ ആദ്യ നാല് വർഷത്തിന് ശേഷം നടന്ന ഫാസ്റ്റ് ബൗളർമാർക്കുള്ള ഒരു സെലക്ഷനാണ് താരത്തിന്റെ തലവര മാറ്റിയത്. അന്ന് താരത്തിൽ കണ്ണുടക്കിയ പരിശീലകരുടെ മാർഗ നിർദ്ദേശത്തിൽ ഹൊസൈൻ മികവുറ്റ ഫാസ്റ്റ് ബൗളറായി മാറി. 2019 ൽ ബംഗ്ലാദേശിനായി അരങ്ങേറിയ താരത്തിന്റെ ഉഗ്രരൂപമാണ് ന്യൂസിലൻഡിനെതിരെ ലോകം കണ്ടത്. കളിച്ച ആദ്യ പത്ത് മത്സരങ്ങളിൽ നിന്ന് കേവലം 11 വിക്കറ്റ് മാത്രം നേടിയ ഹൊസൈൻ ഈ ഒരൊറ്റ മത്സരത്തിലൂടെ ലോക ശ്രദ്ധയിലേക്കുയരുകയായിരുന്നു. മത്സരത്തിൽ ബംഗ്ലാദേശ് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം നേടിയതോടെ ബംഗ്ലാദേശിന്റെ നാഷ്ണൽ ഹീറോയിയായിരിക്കുകയാണ് ഹൊസൈൻ.
Read also:വിവാഹവാർഷികദിനത്തിൽ കാമറാമാൻ രതീഷിനെ കാത്തിരുന്ന സർപ്രൈസ്; ഉത്സവവേദിയിലെ ചിരിക്കാഴ്ചകൾ
ഇനിയും ബംഗ്ലാദേശിന് വേണ്ടിയും എയർ ഫോഴ്സിനായും ഒരുപാട് മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹൊസൈൻ ഈ വിജയം പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്നും കൂട്ടിച്ചേർത്തു.
🇧🇩 Ebadot Hossain was unstoppable in the second innings against New Zealand.
— ICC (@ICC) January 5, 2022
His splendid performance earned him Player of the Match honours 🙌#NZvBAN | #WTC23 pic.twitter.com/thzGkX81pt
ചരിത്രത്തിൽ ആദ്യമായി ടെസ്റ്റിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ള ഒരു രാജ്യത്തിനെതിരെ അവരുടെ നാട്ടിൽ ബംഗ്ലാദേശ് വിജയിക്കുമ്പോൾ, എബാദത്ത് താങ്കൾ താരമാകുക മാത്രമല്ല.. നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാകുകകൂടിയാണ്.
story highlights:Bangladesh fast bowler Ibadat Hossain