ഈശോ ജോൺ കാറ്റാടിയുടെ കൈയിൽ കാറ്റാടി സ്റ്റീൽസ് ഇനി ഭദ്രം- ചിരി പടർത്തി ‘ബ്രോ ഡാഡി’യിലെ രംഗം

January 23, 2022

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുമ്പോൾ മലയാളികൾക്ക് എപ്പോഴും ആവേശമാണ്. കാരണം, ലൂസിഫറിന്റെ വിജയം അത്രക്ക് വലുതായിരുന്നു. ബ്രോ ഡാഡിയുടെ പ്രഖ്യാപനം മുതൽ തന്നെ ചിത്രം ഇരുതാരങ്ങളുടെയും ആരാധകർക്കിടയിൽ ആവേശം പകർന്നിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് വീണ്ടും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ അച്ഛനും മകനായാണ് ഇരുവരും എത്തുന്നത്.

റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലെ ചില രംഗങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിലെ ഒരു രംഗം ഇപ്പോൾ ശ്രദ്ധനേടുകയാണ്. പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന രംഗം പ്രേക്ഷകർക്കിടയിൽ ഡയലോഗുകൾകൊണ്ട് ചിരി പടർത്തുകയാണ്.

മോഹൻലാൽ, പൃഥ്വിരാജ്, മീന സാഗർ, കനിഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.

Read Also: ‘കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്’ ട്രെയ്‌ലർ എത്തി

 അതേസമയം,  ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്.  ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും ഇരുവരും വീണ്ടും ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Story highlights- bro daddy funny scene