ജോൺ കാറ്റാടിയായി മോഹൻലാൽ, മകനായി പൃഥ്വിരാജ് സുകുമാരനും; ‘ബ്രോ ഡാഡി’ ടീസർ എത്തി

January 1, 2022

ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹൻലാൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡിയിലൂടെ. കാഴ്ചക്കാരിലേക്കെത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ആണ് സിനിമ പ്രേമികളിൽ ആവേശം നിറയ്ക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോൺ കാറ്റാടിയുടെ മകൻ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മീന, കല്യാണി പ്രിയദർശൻ, കനിഹ, മല്ലിക സുകുമാരൻ, സൗബിൻ, ജഗദീഷ്, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു.

Read also: ഉലകനായകനൊപ്പം തമിഴകത്തിന്റെ സൂപ്പർതാരങ്ങളും; വേദിയെ അതിശയിപ്പിച്ച് സ്പോട്ട് പുലികൾ, വിഡിയോ

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യന്ന ചിത്രമാണ് ബ്രോ ഡാഡി. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കും.

Story highlights; Bro Daddy Teaser