ഉലകനായകനൊപ്പം തമിഴകത്തിന്റെ സൂപ്പർതാരങ്ങളും; വേദിയെ അതിശയിപ്പിച്ച് സ്പോട്ട് പുലികൾ, വിഡിയോ

December 31, 2021

തമിഴകത്തിന്റെ പ്രിയതാരങ്ങളെ മുഴുവൻ ഒന്നിച്ച് ഒരു സ്‌ക്രീനിലെത്തിച്ചിരിക്കുകയാണ് കോമഡി ഉത്സവവേദി. സ്പോട്ട് ഡബ്ബിലൂടെ നിരവധി തവണ ഉത്സവവേദിയെ അത്ഭുതപെടുത്തിയ താരങ്ങളായ മഹേഷ്, വിപിൻ ദാസ്, കുമരൻ, പ്രമോദ് എന്നിവരാണ് വേദിയിൽ എത്തുന്നത്. തമിഴകത്തിന്റെ സൂപ്പർ താരങ്ങളായ ഉലകനായകൻ കമൽ ഹാസൻ, വിജയ് സേതുപതി, വിജയ്, ധനുഷ്, സൂര്യ തുടങ്ങി നിരവധി താരങ്ങൾക്കാണ് സ്പോട്ട് ഡബ്ബിങ്ങുമായി ഇവർ എത്തുന്നത്.

താരങ്ങളുടെ വിവിധ സിനിമകളിലെ സീനുകൾ കോർത്തിണക്കിയാണ് ഉത്സവ വേദിയെ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി ഈ കലാകാരന്മാർ എത്തിയത്. ഇതിന് മുൻപും മനോഹരമായ സ്പോട്ട് ഡബ്ബിങ്ങുമായി എത്തിയ താരങ്ങൾ ഇതിനോടകം കോമഡി ഉത്സവവേദിയുടെ ഭാഗമായി മാറിയവരാണ്.

Read also; സമീപകാല രാഷ്ട്രീയ ചിരി കാഴ്ചകളുമായി ‘ആനപോലൊരു വണ്ടി..’; ശ്രദ്ധനേടി ‘ഒരു താത്വിക അവലോകന’ത്തിലെ ഗാനം

ലോകമലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി ശ്രദ്ധനേടുന്ന കലാകാരന്മാർക്ക് ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യവുമായി എത്തുന്ന പരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. രജന നാരായണൻകുട്ടി അവതാരകയായ കോമഡി ഉത്സവ വേദിയിൽ മലയാളികളുടെ ഇഷ്ട താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ് എന്നിവരും വിധികർത്താക്കളായി എത്താറുണ്ട്. ഇവർക്ക് പുറമെ സിനിമ മേഖലയിലെ നിരവധി പ്രമുഖരും ഈ വേദിയിൽ അതിഥികളായി എത്താറുണ്ട്. ഇത്തവണ മനോജ് കെ ജയനാണ് വേദിയിൽ ഗാസ്റ്റായി എത്തിയത്.

Story highlights: Tamil Actors Spot Dubb