ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ദുൽഖറിന്റെ ആലാപനം; ആസ്വാദകഹൃദയം തൊട്ട് ‘അച്ചമില്ലൈ..’

January 13, 2022

തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരെ നേടിയെടുത്ത ചലച്ചിത്രതാരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ വരെയെത്തിയ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. അഭിനയത്തിനപ്പുറം ഗായകനായും ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ പാട്ട് വിശേഷങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. മലയാളത്തിൽ ഇതിനോടകം നിരവധി ഗാനങ്ങൾ ആലപിച്ച താരത്തിന്റെ തമിഴ് പാട്ട് വിശേഷങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ദുൽഖർ നായകനാകുന്ന ഹേ സിനാമിക എന്ന ചിത്രത്തിന് വേണ്ടിയാണ് താരം ഗാനം ആലപിക്കുന്നത്. അച്ചമില്ലൈ എന്ന് തുടങ്ങുന്ന ഗാനം ജനുവരി 14 മുതലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Read also: വിവാഹവേദിയിൽ നൃത്തം ചെയ്ത് വധു, അവസാനം വരനായി കാത്തുവച്ചത് മനോഹരമായൊരു സർപ്രൈസും- വിഡിയോ

‘ഹേയ് സിനാമിക’ സംവിധാനം ചെയ്യുന്നത് കൊറിയോഗ്രാഫർ ബൃന്ദയാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായി വേഷമിടുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മധൻ കർക്കിയാണ്. റിലയൻസ് എന്റർടൈന്മെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം. കാക്ക കാക്ക, വാരണം ആയിരം, കടൽ, പികെ,തെരി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം മലയാളത്തിൽ ബിഗ് ബ്രദർ, ആദ്യരാത്രി, അതിരൻ, മധുരരാജ  തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് കൊറിയോഗ്രാഫി ഒരുക്കിയത് ബൃന്ദയാണ്.

ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പാണ് ദുല്ഖറിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറഞ്ഞ ചിത്രത്തിൽ കുറുപ്പായാണ് ദുൽഖർ വേഷമിട്ടത്.

Story highlights; Dulquer Salman song goes viral