വിഷവിമുക്തമായ പച്ചക്കറി വീട്ടിൽ ഒരുക്കാം; തക്കാളി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
പച്ചക്കറി കഴിക്കേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. എന്നാൽ പച്ചക്കറിയ്ക്കായി മാർക്കറ്റുകളെ ആശ്രയിക്കുമ്പോൾ പലപ്പോഴും വിഷം നിറഞ്ഞ പച്ചക്കറികളാണ് ലഭിക്കാറുള്ളത്. വിഷം ഇല്ലാത്ത നല്ല പച്ചക്കറികൾ ലഭിക്കുന്നതിനായി ചെറുതെങ്കിലും സ്വന്തമായി ഒരു അടുക്കള തോട്ടം ഒരുക്കേണ്ടതായുണ്ട്. അത്തരത്തിൽ അത്യാവശ്യം പച്ചക്കറികൾ വീടുകളിൽ തന്നെ കൃഷി ചെയ്യാം. വീട്ടിൽ ഏറ്റവും അത്യാവശ്യമായി വേണ്ടതും ചെറിയ സ്ഥലത്ത് എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതുമായ ഒരു പച്ചക്കറിയാണ് തക്കാളി.
വളരെ കുറഞ്ഞ സ്ഥലത്തും ഇത് കൃഷി ചെയ്യാം. ടെറസിലോ മറ്റോ ഗ്രോ ബാഗുകളിൽ പാകി തക്കാളി കൃഷി ചെയ്യാവുന്നതാണ്. തക്കാളി ചെടിയിൽ തക്കാളി നന്നായി കായ്ക്കാൻ കുറച്ച് കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഗ്രോ ബാഗുകളിൽ നട്ടിട്ടുള്ള തക്കാളി ചെടികളിൽ നിന്നും തക്കാളി ചെടിയുടെ വേരുകൾ പുറത്തേക്ക് വരുമ്പോൾ അത് കേടായി പോകാൻ സാധ്യതുണ്ട്. ഇത് തടയാനായി ഗ്രോ ബാഗിനകത്ത് മുട്ടത്തോട്, സവാള തൊലി എന്നിവ മിക്സ് ചെയ്ത് ഇടണം. ഇത് ചെടി ചീഞ്ഞ് പോകാതെ സഹായിക്കും.
നല്ല പുളിയുള്ള തൈര് ഒന്നര ടീസ്പൂൺ എടുത്ത് അതിൽ അല്പം പാൽ കായം കൂടി ചേർത്ത് ഇത് ഒന്നര ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത ശേഷം തക്കാളി ചെടിയുടെ പൂവിൽ വീഴാതെ തളിക്കുക. ഇങ്ങനെ ചെയ്യുന്നത് തക്കാളി നശിക്കുന്നത് ഒരു പരിധിവരെ തടയാൻ സഹായിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി കൂടുതൽ പ്രാണികൾ ചെടിയിലേക്ക് വരുകയും ഇത് പരാഗണം നടക്കാനും പൂക്കൾ കരിഞ്ഞ് പോകാതെ ഇരിക്കാനും സഹായിക്കും. ഇത് കൂടുതൽ കായ് ഫലങ്ങൾ ഉണ്ടാകാൻ സഹായകമാകുന്ന ഒരു രീതിയാണ്. ഇങ്ങനെ എളുപ്പ മാർഗങ്ങളിലൂടെ തക്കാളി വീട്ടിലെ അടുക്കള തോട്ടത്തിൽ തന്നെ കൃഷി ചെയ്ത് ഒരുക്കാവുന്നതാണ്.
Story highlights: easiest vegetables to grow at home