എല്ലാവരെയും അമ്പരപ്പിച്ച തീരുമാനം; തന്റെ കരിയറിൽ വഴിത്തിരിവായത് ധോണിയെടുത്ത റിസ്‌ക്കെന്ന് ഹാര്‍ദിക് പാണ്ഡ്യ
ഇന്ത്യൻ ക്രിക്കറ്റിലെ ഓൾ റൗണ്ടറാണ് സൂപ്പർതാരമായ ഹാര്‍ദിക് പാണ്ഡ്യ. ദേശീയ ടീമിനായി എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള താരം കൂടിയാണ് ഹാര്‍ദിക് പാണ്ഡ്യ. മുൻ ഇന്ത്യൻ നായകൻ ധോണിയാണ് തൻറെ കരിയറിലെ ഒരു വലിയ വഴിത്തിരിവിന് കാരണമായതതെന്ന പാണ്ഡ്യയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
തൻറെ അരങ്ങേറ്റ മത്സരത്തിൽ ധോണിയെടുത്ത ഒരു വലിയ റിസ്‌ക്കിനെ പറ്റിയാണ് പാണ്ഡ്യ ഒരു അഭിമുഖത്തിൽ പറയുന്നത്. ഐപിഎലിൽ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. 2015ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. മൂന്നു മല്‍സരങ്ങളുടെ ടി-20 പരമ്പരയിലെ ആദ്യ കളിയില്‍ തന്നെ ഹാര്‍ദിക്കിനെ ധോണി ഇറക്കുകയും ചെയ്തു.
പക്ഷെ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 19 റൺസ് വിട്ടുകൊടുത്ത പാണ്ഡ്യ കടുത്ത സമ്മർദ്ദത്തിലായി. എന്നാൽ ആദ്യത്തെ കളി തന്റെ അവസാനത്തെ കളി കൂടിയാവുമോയെന്ന് ഭയന്നിരുന്ന പാണ്ഡ്യയെപ്പോലും അമ്പരപ്പിച്ചു കൊണ്ടാണ് ഇന്ത്യൻ നായകൻ ധോണി അദ്ദേഹത്തെ വീണ്ടും ഓവർ എറിയാനായി ക്ഷണിച്ചത്. പിന്നീട് രണ്ടോവർ കൂടി എറിഞ്ഞ പാണ്ഡ്യ നിർണായകമായ രണ്ട് വിക്കറ്റുകളും എടുത്തു. പിന്നീടങ്ങോട്ട് മികച്ച പ്രകടനത്തിലൂടെ പാണ്ഡ്യ ടീമിന്റെ നിർണായക ഘടകമായി മാറുകയും ചെയ്തു. അന്ന് ധോണി അത്തരമൊരു തീരുമാനം എടുത്തിരുന്നില്ലെങ്കിൽ തന്റെ കരിയർ തന്നെ മറ്റൊരു വിധത്തിലായേനെയെന്നാണ് പാണ്ഡ്യ ഒരു അഭിമുഖത്തിൽ പറയുന്നത്. ഏതു മോശം ഘട്ടത്തിലും തന്റെ താരങ്ങളില്‍ ധോണി അര്‍പ്പിച്ചിരുന്ന വിശ്വാസവും അവര്‍ക്കു നല്‍കിയിരുന്ന പിന്തുണയുമെല്ലാം അടിവരയിടുന്ന സംഭവം കൂടിയാണിത്.
Read More: വിരാട് കോഹ്‌ലിയെ പിന്തുണച്ച് ഷെയിൻ വോൺ; ഇനിയാണ് കോഹ്‌ലിയുടെ കളി തുടങ്ങാൻ പോകുന്നതെന്ന് ഇതിഹാസ താരം
നിലവില്‍ ഫിറ്റ്‌നസ് പ്രശ്‌നം കാരണം ഹാര്‍ദിക് ടീമിനു പുറത്താണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലാണ് താരം അവസാനമായി കളിച്ചത്. മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലൂടെ ഹാര്‍ദിക് ടീമിലേക്കു മടങ്ങി വന്നേക്കും.
Story Highlights: Hardik Pandya on Dhoni as a Captain who take risks