ഐപിഎൽ എവിടെ നടക്കും; വേദിയെ പറ്റി ആശങ്ക

January 22, 2022

കൊവിഡ് സാഹചര്യം പരിഗണിച്ച് ഐപിഎലിന്റെ പതിനഞ്ചാം പതിപ്പ് ഇന്ത്യയിൽ നടക്കാനുള്ള സാധ്യതകളെ പറ്റി ചർച്ച ചെയ്യാൻ ബിസിസിഐ യോഗം വിളിച്ചു. ഇന്ത്യയിൽ നടത്താൻ കഴിയില്ലെങ്കിൽ ഏത് വേദി പരിഗണിക്കണമെന്നതാണ് പ്രധാന ചർച്ചാവിഷയം.

ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തണമെന്നതാണ് ബിസിസിയുടെ ആഗ്രഹമെങ്കിലും കൊവിഡിന്റെ സാഹചര്യത്തിൽ അത് നടക്കാതെ വന്നാൽ മത്സരങ്ങൾ എങ്ങോട്ട് മാറ്റണം എന്നതാണ് ബിസിസിയെ അലട്ടുന്ന പ്രശ്‌നം. കഴിഞ്ഞ തവണ യുഎഇയിലാണ് മത്സരങ്ങൾ നടന്നതെങ്കിലും വീണ്ടും യുഎഇ വേദിയായി വരുന്നതിനോട് ബിസിസിഐക്ക് താല്പര്യമില്ലെന്നാണ് പുറത്ത് വരുന്ന വാർത്ത. വലിയ തുക മുടക്കിയാണ് കഴിഞ്ഞ 2 തവണ യുഎഇയിൽ ഐപിഎൽ നടന്നത്. അത്രയും തുക വീണ്ടും മുടക്കാൻ ബിസിസിഐക്ക് താല്പര്യമില്ല. അതിനാലാണ് മറ്റ് വേദികൾ കൂടി പരിഗണിക്കുന്നത്.

Read More: ഡബിളാണ് ഡബിൾ, മിന്നൽ മുരളിയിലെ ബോഡി ഡബിളിനെ പരിചയപ്പെടുത്തി ഷിബു, വിഡിയോ

ഇത്തവണ 2 ടീമുകൾ കൂടി ഐപിഎലിൽ പുതിയതായി വന്നിട്ടുണ്ട്. അതിനാൽ തന്നെ മത്സരങ്ങളുടെ എണ്ണം കൂടും. യുഎഇയിൽ 3 മൈതാനങ്ങൾ മാത്രമാണുള്ളത്. ഇതും ബിസിസിയെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്.

നേരത്തെ ശ്രീലങ്കയെ പരിഗണിച്ചിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയാണ് നറുക്ക് വീഴാൻ സാധ്യതയുള്ള വേദിയായി പരിഗണിക്കപ്പെടുന്നത്. 2009 ഐപിഎൽ ദക്ഷിണാഫ്രിക്കയിൽ വിജയകരമായി നടന്നതും മറ്റൊരു കാരണമാണ്.

അഹമ്മദാബാദും ലഖ്‌നൗവുമാണ് പുതിയതായി ഐപിഎലിൽ എത്തിയ ടീമുകൾ. ഇന്ത്യൻ സൂപ്പർതാരം ഹർദിക് പാണ്ഡ്യ അഹമ്മദാബാദിനെ നയിക്കുമ്പോൾ മറ്റൊരു സൂപ്പർതാരം കെ എൽ രാഹുൽ ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റനാവും.

Story Highlights: IPL to be shifted abroad