വരിയും സംഗീതവും ആലാപനവും ജിഷ്ണു; കോമഡി ഉത്സവവേദിയുടെ ഹൃദയം കവർന്ന പെർഫോമൻസ്
ഡാൻസും പാട്ടും അഭിനയവും അടക്കം കലാലോകത്തെ നിരവധി പ്രതിഭകളെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തുന്ന വേദിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. ഇപ്പോഴിതാ കലയെ സ്നേഹിക്കുന്നവരുടെ മുൻപിൽ കോമഡി ഉത്സവ വേദി പരിചയപ്പെടുത്തിയ കലാകാരനാണ് വയനാട് സ്വദേശി ജിഷ്ണു സതീഷ്. സംഗീതത്തെ ആത്മാവിൽ അലിയിച്ച ജിഷ്ണു കൽപ്പറ്റ ഗവൺമെന്റ് കോളജിലെ ബിരുദധാരിയാണ്.
വയനാട് ജില്ലയിലെ സതീഷ്- ഷൈനി ദമ്പതികളുടെ മകനായ ജിഷ്ണുവിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു മ്യൂസിക് ഡയറക്ടറാകുക എന്നതാണ്. ഇതിനോടകം നാട്ടിൻപുറത്തെ നിരവധി വേദികളിലും ജിഷ്ണു സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളുമായി എത്തി കൈയടികൾ ഏറ്റുവാങ്ങിയതാണ്. കൂടുതലും സ്വന്തമായി എഴുതി സംഗീതം നൽകിയ പാട്ടുകളാണ് ജിഷ്ണു വേദികളിൽ ആലപിക്കുന്നത്. ഇത്തരത്തിൽ ജിഷ്ണു അവതരിപ്പിച്ച പാട്ടുകൾക്ക് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളും ലഭിച്ചതാണ്.
Read also: 33 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയും മകനും; സൈബർ ഇടങ്ങളുടെ ഹൃദയം കീഴടക്കിയ വിഡിയോ
അതേസമയം പാട്ട് പഠിച്ചിട്ടില്ലാത്ത ജിഷ്ണു പാട്ടുകൾ കേട്ട് കേട്ടാണ് പാട്ടിനെ കൂടുതൽ തന്നിലേക്ക് ചേർത്ത് നിർത്തിയത്. ഇപ്പോഴിതാ അതിമനോഹരമായ വരികളും ഹൃദയം തൊടുന്ന ആലാപനവുമായി കോമഡി ഉത്സവവേദിയുടെ മനം കവർന്നുകഴിഞ്ഞു ജിഷ്ണു. സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനൊപ്പം മലയാളവും തമിഴും ഉൾപ്പെടെ ചലച്ചത്രഗാനങ്ങളും ആലപിച്ചാണ് വേദിയെ ജിഷ്ണു സംഗീത സാന്ദ്രമാക്കിയത്.
Story highlights: Jishnu Comedy Utsavam Perfomance