ചിരിയും സസ്‌പെൻസും ഒളിപ്പിച്ച് ‘കള്ളൻ ഡിസൂസ’- ട്രെയ്‌ലർ

January 4, 2022

നടനായും സംവിധായകനായും മലയാളികളുടെ മനസ്സ് കീഴടക്കിയ കലാകാരനാണ് സൗബിൻ ഷാഹിർ.  വർഷങ്ങളോളം സിനിമയുടെ പിന്നാമ്പുറങ്ങളിൽ ചെറുതും വലുതുമായ നിരവധി ജോലികൾ ചെയ്ത സൗബിൻ ഇന്ന് മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളിൽ ഒരാളാണ്.  സൗബിൻ എത്തുന്ന ചിത്രമാണ് കള്ളൻ ഡിസൂസ. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.

ചിത്രം ജനുവരി 27 നാണ് തിയേറ്ററിൽ എത്തുന്നത്. ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് ആണ് ചിത്രം നിർമിക്കുന്നത്.

അതേസമയം, ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൗബിൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. മ്യാവു എന്നാണ് ചിത്രത്തിന്റെ പേര്. ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read Also: സിനിമയിലില്ലാതെ പോയ വൈകാരികമായ രംഗം-‘മരക്കാർ’ ക്ലൈമാക്സിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ

തണ്ണീർമത്തൻ ദിനങ്ങളിലൂടെയും, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ലാൽ ജോസ് ചിത്രത്തിന്റെയും സംഗീതം ഒരുക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തിനും സംഗീതം ഒരുക്കുന്നത് ജസ്റ്റിനാണ്. സിദ്ധാർത്ഥ് ഭരതന്റെ ജിന്ന് എന്ന ചിത്രത്തിലാണ് ഇനി നടൻ വേഷമിടുന്നത്.

Story highlights- kallan D’souza Official Trailer